ലൈംഗികാരോപണം: സിദ്ധിഖ് 'അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

ലൈംഗികാരോപണത്തിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചു. രാജിക്കത്ത് സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാലിന് അയച്ചതായി സിദ്ദിഖ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. യുവനടി രേവതി സമ്പത്തിന്റെ ആരോപണത്തെ തുടര്‍ന്നാണ് സിദ്ദിഖ് രാജി വച്ചത്.

2019 മുതല്‍ രേവതി ഇതേ ആരോപണം ഉന്നയിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു സിദ്ദിഖ് തന്നെ ബന്ധപ്പെട്ടതെന്നും രേവതി പറഞ്ഞത്. മാസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്തെന്നും രേവതി ആരോപിച്ചു. മോളേ എന്ന് വിളിച്ചാണ് സിദ്ദിഖ് തന്നെ സമീപിച്ചതെന്നും മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും രേവതി സമ്പത്ത് വ്യക്തമാക്കി.

2019 മുതല്‍ താന്‍ ഇത് പൊതുസമൂഹത്തിന് മുന്നില്‍ ആവര്‍ത്തിച്ച് പറയുന്നതായും അതിനാല്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടതായും രേവതി പറഞ്ഞു. സിദ്ദിഖ് നമ്പര്‍ വണ്‍ ക്രിമിനല്‍ ആണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സിദ്ദിഖ് സംസാരിക്കുന്നത് കണ്ടു. അയാള്‍ പറയുന്നതെല്ലാം കള്ളമാണെന്നും രേവതി കൂട്ടിച്ചേര്‍ത്തു.

സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ സിദ്ദിഖിന് ക്രിമിനലിനെ കാണാം. അയാള്‍ കാരണം തനിക്ക് നഷ്ടപ്പെട്ടത് തന്റെ സ്വപ്നങ്ങളാണ്. തന്റെ മാനസികാരോഗ്യം ആണ്. സഹായം ചോദിച്ച് താന്‍ മുട്ടിയ വാതിലുകള്‍ ഒന്നും തുറന്നില്ല. മാതാപിതാക്കള്‍ മാത്രമേ അക്കാലത്ത് ഒപ്പമുണ്ടായിരുന്നുള്ളൂവെന്നും രേവതി പറഞ്ഞു.

Latest Stories

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍