ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തും; അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തും. അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരായ സിദ്ദിഖിനെ അറസ്റ്റ് രേഖപ്പെടുത്തി സിദ്ദിഖിനെ കോടതിയിൽ ഹാജരാക്കാനാണ് നീക്കം. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് സിദ്ദിഖ് ഹാജരായത്. സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാ​ഗമായിട്ടാണ് സിദ്ദിഖ് കോടതിയിൽ ഹാജരായത്.

കേസിൽ നേരത്തെ സുപ്രീം കോടതി സി​ദ്ദിഖിന് മുൻ‌കൂർ‌ ജാമ്യം നൽകിയിരുന്നു. നടി പരാതി നല്കാൻ എട്ടു കൊല്ലമെടുത്തു എന്നത് കണക്കിലെടുത്താണ് സുപ്രീംകോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര മിശ്ര എന്നിവരുടെ ബഞ്ച് ഹ്രസ്വവാദം കേട്ട ശേഷമാണ് നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണമെന്നും സിദ്ദിഖിന് സുപ്രീംകോടതി നിർദ്ദേശം നല്കിയിരുന്നു.

രക്ഷിതാക്കളുടെ കൂടെയാണ് സിദ്ദിഖിനെ കാണാൻ നടി വന്നതെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ മുകുൾ റോതഗി വാദിച്ചു. ആദ്യ ഫെയ്സ്ബുക്ക് പോസ്ററിൽ സിദ്ദിഖിനെതിരെ ആരോപണം ഇല്ലായിരുന്നു. മാധ്യമങ്ങളിലൂടെയും പിന്നീട് അപമാനിച്ചു. ഇത് ചൂണ്ടിക്കാട്ടി സിദ്ദിഖ് പരാതി നല്കിയ ശേഷമാണ് നടി പൊലീസിനെ സമീപിച്ചതെന്നും റോതഗി വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് സിദ്ദിഖിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

Latest Stories

50,000 കടന്ന് ഗാസയിലെ മരണനിരക്കുകൾ

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പിവി അന്‍വറിനെതിരെ തെളിവുകളില്ല; പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

ലഹരി ഉപയോഗിക്കുന്നവർക്ക് ഇനി വിവാഹം ഇല്ല; കടുത്ത തീരുമാനങ്ങളുമായി പുതുപ്പാടിയിലെ മഹല്ലുകൾ

IPL 2025: ഇതിലും മുകളിൽ എന്ത് റിവാർഡ് കിട്ടും വിഘ്നേഷ് നിങ്ങൾക്ക്, ഇന്നലെ സ്റ്റാറായത് രണ്ട് അൺ ക്യാപ്ഡ് താരങ്ങൾ; ഞെട്ടിച്ച് ധോണി

പ്രണവ് ഇനിയും തെളിയിക്കേണ്ടതുണ്ട്, അവന്റെ അടുത്ത സിനിമ 3 ദിവസത്തിനുള്ളില്‍ തുടങ്ങും: മോഹന്‍ലാല്‍

മുഴപ്പിലങ്ങാട് സൂരജ് കൊലക്കേസ്; 8 പ്രതികൾക്ക് ജീവപര്യന്തം തടവ്, പതിനൊന്നാം പ്രതിക്ക് 3 വർഷം തടവ്

'ആരോഗ്യമന്ത്രാലയവുമായുള്ള ചർച്ച ആശമാരുടെ പ്രശ്‌നം ചർച്ച ചെയ്യാനല്ല, ആശാ സമരം മാധ്യമങ്ങൾക്ക് മാത്രമാണ് വലിയ കാര്യം'; കെ വി തോമസ്

ഇറാനുമായി ചർച്ച നടത്താമെന്ന ട്രംപിന്റെ വാഗ്ദാനം; സൈനിക നടപടി ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യുഎസ്

മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാരിന് കളമൊരുക്കും; എല്ലാ ജില്ലകളിലും ബഹുജനറാലികളുമായി എല്‍ഡിഎഫ്; മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നയിക്കും

'ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്, അത് വലിയ മാനസിക വിഷമം ഉണ്ടാക്കും'; യു പ്രതിഭ