സിദ്ദിഖിന്റെ മകനും നടനുമായ ഷഹീന്‍ സിദ്ദിഖ് വിവാഹിതനാകുന്നു. ഡോക്ടര്‍ അമൃത ദാസ് ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഷഹീന്‍ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു ചടങ്ങ് നടന്നത്.
മോതിരം അണിയിക്കുന്നതിന്റേയും അതിന് ശേഷമുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും ഇതിനകം വൈറലായി മാറിക്കഴിഞ്ഞു. മമ്മൂട്ടി ചിത്രം പത്തേമ്മാരിയിലൂടെയാണ് ഷഹീന്‍ അഭിനയ രംഗത്തെത്തുന്നത്. മൂത്താപ്പ എന്നാണ് ഷഹീന്‍ മമ്മൂട്ടിയെ വിളിക്കുന്നത്.
മമ്മൂക്കട്ടിക്കൊപ്പം സിനിമയില്‍ അരങ്ങേറാന്‍ കഴിഞ്ഞത് കരിയറിലെ തന്നെ വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് ഷഹീന്‍ മുമ്പ് പറഞ്ഞിരുന്നു. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
അമ്പലമുക്കിലെ വിശേഷങ്ങള്‍ ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. അതേസമയം, തന്റെ സിനിമയെ കുറിച്ച് പിതാവ് അഭിപ്രായങ്ങള്‍ പറയാറുണ്ടെന്നും ഷഹീന്‍ പറഞ്ഞിട്ടുണ്ട്. വേണ്ട നിര്‍ദേശങ്ങള്‍ തരാറുണ്ട്.
കാലത്തിനൊപ്പമായി നമ്മളും സഞ്ചരിക്കണമെന്നാണ് ഉപ്പ പറയാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിനെ കുറിച്ച് നേരത്തെ ഉപ്പ ചോദിച്ചിരുന്നുവെന്നും ഷഹീന്‍ പറഞ്ഞിരുന്നു.