'എന്റെ പ്രിയപ്പെട്ടവള്‍, എന്നും സ്‌നേഹം മാത്രം'; നസ്രിയയുടെ റീല്‍സുമായി സിദ്ധാര്‍ത്ഥ്

നസ്രിയയോടുള്ള സൗഹൃദം വ്യക്തമാക്കി നടന്‍ സിദ്ധാര്‍ത്ഥ്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സന്തോഷ് സുബ്രഹ്‌മണ്യം എന്ന ചിത്രത്തിലെ ‘അടടാ അടടാ’ എന്ന പാട്ടിന്റെ ബാക്ക്ഗ്രൗണ്ടില്‍ നസ്രിയയും നിവിന്‍ പോളിയും അഭിനയിച്ച നേരം എന്ന സിനിമയിലെ ഭാഗമാണ് സ്റ്റോറിയായി സിദ്ധാര്‍ത്ഥ് പങ്കുവെച്ചിരിക്കുന്നത്.

‘മൈ ഫേവറിറ്റ്’ എന്ന ക്യാപ്ഷനോടു കൂടിയാണ് സിദ്ധാര്‍ഥ് സ്റ്റോറി ഇട്ടിട്ടുള്ളത്. ‘ലവ് ഫോര്‍ എവര്‍’ എന്ന സ്റ്റിക്കറും ഇതോടൊപ്പം താരം ചേര്‍ത്തിട്ടുണ്ട്. സിദ്ധാര്‍ഥിന്റെ സ്റ്റോറി സസ്രിയയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഷെയര്‍ ചെയ്തിട്ടുണ്ട്. ഒപ്പം പാട്ടിലെ വരികളും ഹൃദയ ചിഹ്നങ്ങളും ഇമോജികളും ക്യാപ്ഷനായി ചേര്‍ത്തിട്ടുമുണ്ട്.

നസ്രിയയും സിദ്ധാര്‍ത്ഥും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇതോടെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതേസമയം, നടന്‍ നാനിക്കൊപ്പം അണ്ടേ സുന്ദരാനികി എന്ന തെലുങ്ക് ചിത്രമാണ് നസ്രിയയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. താരത്തിന്റെ തെലുങ്ക് അരങ്ങേറ്റ സിനിമ കൂടിയാണിത്.

ബോയ്‌സ് എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ താരമാണ് സിദ്ധാര്‍ത്ഥ്. തെലുങ്ക്, ഹിന്ദി ഭാഷകളില്‍ എല്ലാം താരം സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മഹാസമുദ്രം, ടക്കര്‍, ഇന്ത്യന്‍ 2 എന്നീ ചിത്രങ്ങളാണ് സിദ്ധാര്‍ത്ഥിന്റെതായി ഒരുങ്ങുന്നത്.

Latest Stories

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത് പലതവണ; പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി യുവാവ്

നായകനല്ല, 'വില്ലന്‍' ആണ് ഹീറോ; ഷാരൂഖ് ഖാനെ വരെ പിന്നിലാക്കി 'രാമായണ'യ്ക്ക് കനത്ത പ്രതിഫലം വാങ്ങി യാഷ്

BGT 2024-25: 'ഞാനതില്‍ വിജയിച്ചു'; ബുംറയ്‌ക്കെതിരെ പുറത്തെടുത്ത ഗെയിം പ്ലാന്‍ വെളിപ്പെടുത്തി കോന്‍സ്റ്റാസ്

'എഴുത്തിന്റെ കുലപതി എംടി ഇനി ഓർമ, വിട നൽകി മലയാളം'; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം