'ഇരൈവി' മുതൽ 'ജിഗർതാണ്ട ഡബിൾ എക്സ്' വരെ; വീണ്ടും വിജയമാവർത്തിച്ച് എസ്. ജെ സൂര്യ

ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘മാർക്ക് ആന്റണി’യിലെ ഗംഭീര പ്രകടനത്തിന് ശേഷം ‘ജിഗർതാണ്ട ഡബിൾ എക്സി’ലൂടെ വീണ്ടും പ്രേക്ഷക പ്രശംസ നേടുന്ന ശ്രദ്ധേയമായ  പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് എസ്. ജെ സൂര്യ.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ രാഘവ ലോറൻസും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സംവിധായകനായാണ് എസ്. ജെ സൂര്യ സിനിമ ലോകത്തേക്ക് കടന്നുവന്നത്. എന്നാൽ പിന്നീട് നടനായി മികച്ച പ്രകടനമാണ് എല്ലാ സിനിമകളിലൂടെയും എസ്. ജെ സൂര്യ പുറത്തെടുത്തത്.

കാർത്തിക് സുബ്ബരാജ് തന്നെ സംവിധാനം ചെയ്ത ‘ഇരൈവി’യിലെ അരുൾ എന്ന കഥാപാത്രം എസ്. ജെ സൂര്യയുടെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്നാണ്.

അതുപോലെ തന്നെ എ. ആർ മുരുഗദോസ് സംവിധാനം ചെയ്ത ‘സ്പൈഡർ’ എന്ന സിനിമയിലെ സുടലൈ എന്ന സൈക്കോ കഥാപാത്രമായി മികച്ച പ്രകടനമാണ് എസ്. ജെ സൂര്യ കാഴ്ചവെച്ചത്.

‘മാനാടി’ലെ ഡി. എസ്. പി ധനുഷ്കോടി എന്ന കഥാപാത്രവും എസ്. ജെ സൂര്യയുടെ അഭിനയ പ്രതിഭയെ വിളിച്ചോതുന്നതാണ്. ഇത്തരത്തിൽ ഒരുപാട് മികച്ച കഥാപാത്രങ്ങളാണ് എസ്. ജെ സൂര്യ അവതരിപ്പിച്ചിട്ടുള്ളത്. ജിഗർതാണ്ട ഡബിൾ എക്സ് മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുമ്പോൾ എസ്. ജെ സൂര്യയും കയ്യടി നേടുന്നുണ്ട്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍