വെഞ്ഞറാംമൂട് പൊലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടന്‍ സുരാജ് വെഞ്ഞാറമൂടും വാമനപുരം എം എല്‍ എ, ഡി കെ മുരളിയും ക്വാറന്റൈനില്‍. സ്റ്റേഷനിലെ പൊലീസുകാര്‍ക്കൊപ്പം കൃഷി സംബന്ധമായ പരിപാടിയില്‍ പങ്കെടുത്തതിനാലാണ് ഇരുവരേയും ക്വാറന്റൈനിലാക്കിയത്.
വെഞ്ഞാറുമൂട് സ്‌റ്റേഷനിലെ സി ഐ അടക്കമുളള മുപ്പതോളം പൊലീസുകാരെ പരിശോധനയ്ക്ക് വിധേയരാക്കി. അതേസമയം, വെഞ്ഞാറമൂട് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചയാള്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നത് എന്ന് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Read more
പ്രതിയെ റിമാന്‍ഡ് ചെയ്ത കോടതിയിലെ ജഡ്ജിയടക്കമുള്ളവരും തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലെ പന്ത്രണ്ടോളം ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ അണുവിമുക്തമാക്കിയ ശേഷം കുറച്ച് ഉദ്യോസ്ഥരുമായി പ്രവര്‍ത്തനം പുനരാരംഭിച്ചു. തിരുവനന്തപുരത്ത് മാത്രം ആകെ 5966 പേരാണ് നിലവില്‍ നിരീക്ഷണത്തിലുളളത്.