'വണങ്കാന്‍' ഉപേക്ഷിച്ച് സൂര്യ; ബാല ചിത്രത്തില്‍ നിന്നും പിന്മാറി

ബാലയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘വണങ്കാന്‍’ ചിത്രത്തില്‍ നിന്നും സൂര്യ പിന്മാറി. ബാല തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ബിഗ് ബജറ്റില്‍ ഒരുക്കാനിരുന്ന ചിത്രമാണ് വണങ്കാന്‍. കഥയിലെ ചില മാറ്റങ്ങള്‍ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം വന്നതോടെയാണ് നടനുമായി ചര്‍ച്ച ചെയ്തത്. ചര്‍ച്ചയ്ക്ക് ശേഷം എടുത്ത തീരുമാനത്തെ തുടര്‍ന്ന് സൂര്യ പിന്മാറുകയായിരുന്നു എന്നാണ് ബാല ട്വീറ്റ് ചെയ്തിരിക്കുന്നത്.

ബാലയുടെ കുറിപ്പ്:

എന്റെ സഹോദരന്‍ സൂര്യക്കൊപ്പം ‘വണങ്കാന്‍’ എന്ന പുതിയ സിനിമ സംവിധാനം ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ കഥയിലെ ചില മാറ്റങ്ങള്‍ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം ഇപ്പോള്‍ എനിക്കുണ്ട്. എന്നിലും ഈ കഥയിലും സൂര്യയ്ക്ക് പൂര്‍ണ വിശ്വാസമുണ്ട്.

ഇത്രയധികം സ്‌നേഹവും ബഹുമാനവും വിശ്വാസവും ഉള്ള എന്റെ അനുജന് ഞാന്‍ ഒരു ചെറിയ നാണക്കേട് പോലും ഉണ്ടാക്കരുത് എന്നത് ഒരു സഹോദരന്‍ എന്ന നിലയില്‍ എന്റെ കടമ കൂടിയാണ്. ഞങ്ങള്‍ രണ്ടുപേരും ചര്‍ച്ച ചെയ്ത് വണങ്കാന്‍ എന്ന സിനിമയില്‍ നിന്നും സൂര്യ പിന്മാറുമെന്ന് ഏകകണ്ഠമായി തീരുമാനിച്ചു.

അതില്‍ വല്ലാത്ത സങ്കടം തോന്നിയെങ്കിലും എന്റെ താല്പര്യം മുന്‍നിര്‍ത്തി എടുത്ത തീരുമാനമായിരുന്നു അത്. ‘നന്ദ’യില്‍ ഞാന്‍ കണ്ട സുര്യയെയും ‘പിതാമഹാനി’ല്‍ ഞാന്‍ കണ്ട സൂര്യയെയും പോലെ തീര്‍ച്ചയായും മറ്റൊരു നിമിഷം നമ്മോടൊപ്പം ചേരും. അല്ലാത്തപക്ഷം വണങ്കാന്‍ ചിത്രീകരണം തുടരും.

18 വര്‍ഷത്തിന് ശേഷം സൂര്യയും ബാലയും ഒന്നിക്കാനിരുന്ന ചിത്രമായിരുന്നു വണങ്കാന്‍. ഇനി തമിഴിലെ മറ്റൊരു താരത്തെ കൊണ്ട് വണങ്കാന്‍ പൂര്‍ത്തീകരിക്കാനാണ് ബാലയുടെ പദ്ധതി. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. കൃതി ഷെട്ടിയാണ് ചിത്രത്തില്‍ നായികയാവുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്