തൃഷയും അയല്‍ക്കാരിയും തമ്മില്‍ പ്രശ്‌നം! ഒടുവില്‍ തീര്‍പ്പായി, കേസ് പിന്‍വലിക്കും

നടി തൃഷയുടെ ചെന്നൈയിലെ വസതിയുടെ പേരില്‍ ഉണ്ടായിരുന്ന കേസ് ഒത്തുതീര്‍പ്പായി. ജനുവരി 24ന് ആയിരുന്നു തൃഷ കേസ് ഫയല്‍ ചെയ്തത്. ഈ സിവില്‍ കേസിനായി കോടതിയില്‍ കെട്ടിവെച്ച ഫീസ് തുക തിരികെ നല്‍കാനും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

ചെന്നൈയിലെ സെനോടാഫ് റോഡ് സെക്കന്‍ഡ് ലെയ്നിലെ തൃഷയുടെ വസ്തുവിന്റെ ഭിത്തിയില്‍ അയല്‍വാസി അറ്റകുറ്റപ്പണികള്‍ നടത്തുന്നത് തന്റെ വീടിന്റെ ഘടനാപരമായ സ്ഥിരതയെ ബാധിക്കുമെന്നതിനാല്‍ നിര്‍മ്മാണപണികള്‍ക്ക് താല്‍കാലിക സ്റ്റേ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തൃഷയുടെ പരാതി.

തൃഷയുടെ അയല്‍വാസിയായ മെയ്യപ്പനും ഭാര്യ ശ്രീമതി കാവേരിയും 2023ല്‍ സമീപത്തുളള വസ്തു വാങ്ങുകയും കെട്ടിടം പൊളിച്ച് പുനര്‍നിര്‍മ്മാണപ്പണികള്‍ ആരംഭിക്കുകയും ചെയ്തു. ഒരു മതില്‍ അപ്പുറം നില്‍ക്കുന്ന വസ്തു പൊളിച്ചു പണിയുന്നതിലൂടെ തന്റെ കെട്ടിടത്തിന് കേടുപാടുകള്‍ വരാന്‍ സാധ്യതയുണ്ട് എന്നായിരുന്നു തൃഷയുടെ വാദം.

ആധാരപ്രകാരം കെട്ടിടം രണ്ട് യൂണിറ്റുകളാക്കി തിരിച്ചാണ് വില്‍പ്പന നടത്തിയിട്ടുളളത്. ഓവര്‍ ഹെഡ് ടാങ്കിലേക്കും ഡ്രെയിനേജ് സംവിധാനത്തിലേക്കുമുളള പൈപ്പുകള്‍ വരെ ഒന്നാണെന്നുളളതും കോടതിക്ക് ബോധ്യപ്പെട്ടു. തൃഷയുടെ വസ്തുവിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ സുരക്ഷാ മാര്‍ഗങ്ങള്‍ കോടതി ഉത്തരവിട്ടു.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍