തമിഴ്‌നാട്ടിലെ 10, 12 ക്ലാസുകളിലെ ഉന്നതവിജയികളെ ആദരിക്കാൻ വിജയ്; സംഘാടകരായി തമിഴക വെട്രി കഴകം

ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ ഇത്തവണയും നടൻ വിജയ്. തമിഴക വെട്രി കഴകം ആണ് സംഘാടകർ. തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ പത്ത്, പ്ലസ് ടു പരീക്ഷകളിൽ മികച്ച മാർക്ക് നേടിയ വിദ്യാർഥികളെയാണ് തമിഴക വെട്രി കഴകം അനുമോദിക്കുക. ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ വിജയ് പങ്കെടുക്കും.

ജൂൺ 28, ജൂലായ് മൂന്ന് തീയതികളായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് അനുമോദനച്ചടങ്ങ് നടത്തുന്നത്. കഴിഞ്ഞ വർഷമാണ് മികച്ച മാർക്ക് ലഭിക്കുന്ന വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിന് വിജയ് തുടക്കമിട്ടത്. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും പത്ത്, പ്ലസ് ടു ക്ലാസുകളിൽ മികച്ച മാർക്ക് നേടിയ മൂന്നു പേർക്ക് വീതം ക്യാഷ് അവാർഡ് അടക്കമുള്ള സമ്മാനങ്ങൾ ആണ് നൽകിയിരുന്നത്.

കഴിഞ്ഞ തവണ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ പേരിലാണ് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഇത്തവണ പാർട്ടിയായ തമിഴക വെട്രി കഴകമാണ് സംഘാടകർ.

ജൂണ്‍ 28നും ജൂലൈ 6നും സര്‍ട്ടിഫിക്കേറ്റ് നല്‍കുമെന്ന് ടിവികെ നേതാക്കള്‍ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ചെന്നൈയിലെ ശ്രീരാമചന്ദ്ര കൺവെൻഷൻ സെൻ്ററിൽ രണ്ട് ബാച്ചുകളിലായി സംസ്ഥാനത്തെ ടോപ്പർമാരെ താരം കാണും. രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനു മുന്നോടിയായി വിജയ് കഴിഞ്ഞ വര്‍ഷവും വിദ്യാര്‍ഥികളെ ആദരിച്ചിരുന്നു.