രാഹുല്‍ ഗാന്ധിക്കൊപ്പം സെല്‍ഫി; ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വിനു മോഹന്‍

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്‍ വിനു മോഹന്‍. ഹരിപാട് നിന്നും പുന്നപ്ര വരെയുള്ള ഭാരത് ജോഡോ യാത്രക്ക് മധ്യേയാണ് വിനു മോഹന്‍ യാത്രക്ക് പിന്തുണയുമായി എത്തിയത്. രാഹുല്‍ ഗാന്ധിക്കൊപ്പം സെല്‍ഫി എടുക്കുന്ന വിനു മോഹന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

യാത്രയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് ലൈവ് പങ്കുവെച്ചു കൊണ്ടാണ് നടന്‍ യാത്രയോട് ഐക്യദാര്‍ഢ്യം അറിയിച്ചത്. അതേസമയം, ആലപ്പുഴയിലെ ഭാരത് ജോഡോ യാത്രയില്‍ വലിയ ജനപങ്കാളിത്തമാണ് ആദ്യ രണ്ട് ദിനങ്ങളില്‍ പ്രകടമായത്. നാല് ദിവസത്തില്‍ 90 കിലോമീറ്ററിലൂടെയാണ് പദയാത്ര കടന്നു പോകുന്നത്.

Read more

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ രാഹുലിനൊപ്പം യാത്രയില്‍ അണിനിരന്നു. 20ത് അരൂരാണ് ജില്ലയിലെ സമാപനം സമ്മേളനം നടക്കുക.