നടി അഭിനയയുമായി വിശാല്‍ പ്രണയത്തില്‍? വിവാഹം ഉറപ്പിച്ചു! പ്രതികരിച്ച് താരം

നടന്‍ വിശാലിന്റെ വിവാഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. 2019ല്‍ അനീഷ എന്ന യുവതിയുമായി വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും ആ വിവാഹം മുടങ്ങിപ്പോയിരുന്നു. മറ്റൊരു താരത്തിന്റെ പേരാണ് ഇപ്പോള്‍ വിശാലിനൊപ്പം ഉയര്‍ന്നു വന്നിരിക്കുന്നത്.

നടി അഭിനയയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചെന്നും അടുത്ത വര്‍ഷം വിവാഹം ഉണ്ടായേക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. തന്റെ വിവാഹക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് വിശാല്‍ ഇപ്പോള്‍. നടികര്‍ സംഘം കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്ന വേളയില്‍ മാത്രമാണ് താന്‍ വിവാഹത്തെ കുറിച്ച് ആലോചിക്കൂ എന്നാണ് വിശാല്‍ പറയുന്നത്.

3500ഓളം വരുന്ന അഭിനേതാക്കള്‍ക്കും നാടകകലാകാരന്മാര്‍ക്കും വേണ്ടിയാണ് ഈ കെട്ടിടം പണിയുന്നത്. ഇത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്നും വിശാല്‍ പറയുന്നു. 2018ല്‍ ആണ് കെട്ടിടത്തിന്റെ പണി ആരംഭിക്കുന്നത്. എന്നാല്‍ അഭിനയുമായി ബന്ധപ്പെട്ട കാര്യങ്ങളോട് താരം പ്രതികരിച്ചിട്ടില്ല.

‘നാടോടികള്‍’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അഭിനയയ്ക്ക് സംസാരിക്കാനോ ചെവി കേള്‍ക്കാനോ കഴിയില്ല. വിധിയെ മറികടന്ന് സ്വന്തം പ്രയത്‌നത്താല്‍ ജീവിതവിജയം നേടിയ അഭിനയ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും സജീവസാന്നിധ്യമാണ്.

വിശാല്‍ ഇരട്ടവേഷത്തിലെത്തുന്ന മാര്‍ക്ക് ആന്റണിയാണ് അഭിനയയുടെ പുതിയ ചിത്രം. ‘സീതാരാമം’ ചിത്രത്തില്‍ നൂര്‍ജഹാന്റെ സഹോദര ഭാര്യയായി അഭിനയ വേഷമിട്ടിരുന്നു. ‘ഓപ്പറേഷന്‍ അരാപൈമ’ ആണ് താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?