വിവാഹ റിസപ്ഷന് പകരം സിനിമയിലെ ദിവസ വേതനക്കാര്‍ക്ക് 1250 ചാക്ക് അരി; മാതൃകയായി യോഗി ബാബു

ലോക്ഡൗണില്‍ ക്ലേശിക്കുന്ന തമിഴ് സിനിമാമേഖലയിലെ ദിവസ വേതനക്കാര്‍ക്കാര്‍ക്ക് ധനസഹായവുമായി നിരവധി താരങ്ങള്‍ എത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ യോഗി ബാബുവും സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ്. തമിഴ് സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് 1250 ചാക്ക് അരിയാണ് യോഗി ബാബു വിതരണം ചെയ്തത്.

യോഗി ബാബുവിന്‍റെ വിവാഹ റിസപ്ഷന്‍ നേരത്തേ തീരുമാനിച്ച പ്രകാരം ആര്‍ഭാടമായി ഏപ്രില്‍ 9 ന് നടക്കേണ്ടതായിരുന്നു. വിവാഹം പെട്ടെന്നു നടത്തിയതിനാല്‍ ആരെയും ക്ഷണിക്കാന്‍ കഴിഞ്ഞിരുന്നില്ല. പകരം റിസപ്ഷന് തമിഴ്നാട് മുഖ്യമന്ത്രിയെ അടക്കം സിനിമാമേഖലയിലെ സുഹൃത്തുക്കളെ മുഴുവന്‍ ക്ഷണിച്ചുകൊണ്ട് ആഘോഷപൂര്‍വം നടത്താന്‍ ഉദ്ദേശിച്ചിരിക്കുകയായിരുന്നു. എന്നാല്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അത് നീട്ടുവെക്കുകയായിരുന്നു. പകരം അതേദിവസം സത്പ്രവൃത്തിയുമായി നടന്‍ രംഗത്തു വരികയായിരുന്നു.

ഫെബ്രുവരി ആദ്യവാരമായിരുന്നു യോഗി ബാബുവിന്റെ വിവാഹം. രജനികാന്ത് ചിത്രമായ “ദര്‍ബാര്‍” ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ധനുഷ് നായകനാകുന്ന “കര്‍ണന്‍”, “താനാ” എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റു സിനിമകള്‍.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന