കുത്തനെ പ്രതിഫലമുയർത്തി താരങ്ങളും സാങ്കേതിക വിദഗ്‌ധരും, യുവതാരം ആവശ്യപ്പെട്ടത് അഞ്ച് കോടി രൂപ; ചിത്രങ്ങൾ ഉപേക്ഷിച്ച് നിർമ്മാതാക്കൾ

മലയാള സിനിമയിലെ യുവതാരങ്ങളും സാങ്കേതിക വിദഗ്‌ധരും പ്രതിഫലം ഉയർത്തിയതോടെ നിർമാതാക്കൾ പ്രതിസന്ധിയിൽ. പ്രതിഫലം താങ്ങാനാകാതെ ചില മുൻനിര താരങ്ങളുടെ ചിത്രങ്ങൾ നിർമാതാക്കൾ ഉപേക്ഷിച്ചിരിക്കുകയാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് കത്തു നൽകി.

നിലവിൽ നാലുകോടിയ്ക്ക് മുകളിലാണ് എല്ലാ മുൻനിര നായകരുടെയും പ്രതിഫലം. ആകെ ചിലവ് അഞ്ച് കോടിയിലധികം വരുന്ന മലയാളത്തിൽലെ ഏറ്റവും പുതിയ ചിത്രത്തിന് ഒരു യുവതാരം ആവശ്യപ്പെട്ടത് അഞ്ചു കോടി രൂപയാണ്.

ഹിറ്റ് സിനിമകളിലെ നായകനായ കൗമാരതാരം ആവശ്യപ്പെടുന്നത് ഒന്നരക്കോടി രൂപയാണ്. ഛായാഗ്രാഹകരിൽ ചിലർ ദിവസവേതനം ആക്കി. പ്രശസ്ത യുവ ഛായാഗ്രാഹകൻ ഒരു ദിവസത്തിന് ആവശ്യപ്പെടുന്നത് സഹായികളുടെ പ്രതിഫലം കൂടാതെ ഒരുലക്ഷം രൂപയാണ്.

പ്രതിഫലത്തിന് പകരം പ്രധാന സംഗീതസംവിധായകർ ഇപ്പോൾ മ്യൂസിക് റൈറ്റ്സ് ആണ് വാങ്ങുന്നത്. മുമ്പ് നിർമാതാവായിരുന്നു മ്യൂസിക് റൈറ്റ്‌സ് വിറ്റിരുന്നത്. എന്നാൽ ഇപ്പോൾ സംഗീതസംവിധായകർ ഇത് വൻതുകയ്ക്ക് മ്യൂസിക് കമ്പനികൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം