ആരാധകര്‍ക്കൊപ്പം 'മാസ്റ്റര്‍' കണ്ട് താരങ്ങളും

ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളില്‍ ആവേശം തീര്‍ത്ത് വിജയ് ചിത്രം “മാസ്റ്റര്‍”. റിലീസ് ദിവസം ആരാധകര്‍ക്കൊപ്പം മാസ്റ്റര്‍ കാണാനായി താരങ്ങളും എത്തി. മാസ്റ്ററിലെ നായികയായ മാളവിക മോഹനന്‍, സംവിധായകന്‍ ലോകേഷ് കനകരാജ്, നടന്‍മാരായ ശന്തനു, അര്‍ജുന്‍, സംഗീത സംവിധായകന്‍ അനിരുദ്ധ രവിചന്ദര്‍ എന്നിവരാണ് സിനിമ കാണാനെത്തിയ താരങ്ങള്‍.

ആദ്യ ഷോ അവസാനിപ്പിച്ചപ്പോള്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് മാസ്റ്ററിന് ലഭിക്കുന്നത്. ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ തിയേറ്ററുകള്‍ക്ക് വെളിയില്‍ ഇറങ്ങുന്നത്. മാസ്റ്റര്‍ മാസ് ആണെന്നാണ് ആരാധകര്‍ പറയുന്നത്. വിജയ്യുടെയും വിജയ് സേതുപതിയുടെയും മത്സരിച്ചുള്ള അഭിനയമാണ് എന്നാണ് ആരാധകര്‍ പറയുന്നത്.

വിജയ്‌യുടെ വ്യത്യസ്തമായ പ്രകടനമാണ് ചിത്രത്തിലേത് എന്നാണ് ആരാധകര്‍ പറയുന്നത്. സ്ഥിരം തമിഴ് വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ തകര്‍പ്പന്‍ പ്രകടനമാണ് വിജയ് സേതുപതിയും കാഴ്ചവെച്ചിരിക്കുന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് തമിഴ്‌നാട്ടില്‍ ആദ്യ ഷോ ആരംഭിച്ചത്.

നടന്‍ ദിലീപും മാസ്റ്റര്‍ കാണാന്‍ എത്തിയിരുന്നു. ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ അംഗങ്ങള്‍ക്കൊപ്പമാണ് ദിലീപ് സ്‌ക്രീനിങ്ങിനെത്തിയത്. ഈ സങ്കടകാലത്ത് തിയേറ്റര്‍ വ്യവസായത്തെ രക്ഷപ്പെടുത്താനെത്തിയ സിനിമയാണ് മാസ്റ്റര്‍ എന്ന് സിനിമാ സംഘടന ഫിയോക്കിന്റെ ചെയര്‍മാന്‍ കൂടിയായ ദിലീപ് പറഞ്ഞിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം