ആര്‍ജിവിയുമായി ഡേറ്റിംഗിലോ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ശ്രീലക്ഷമി; ഈ ട്രാന്‍സ്ഫര്‍മേഷന്‍ കണ്ട് ഞെട്ടിയെന്ന് സംവിധായകന്‍!

രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തില്‍ മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിനെ (ആരാധ്യ ദേവി) നായികയാക്കി ‘സാരി’ എന്ന ചിത്രം ഒരുങ്ങുകയാണ്. ശ്രീലക്ഷ്മിയുടെ പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനോട് അനുബന്ധിച്ചുള്ള ഫോട്ടോഷൂട്ട് ആണിത്.

ആര്‍ജിവിയുടെ പേഴ്‌സനല്‍ ഫോട്ടോഗ്രാഫറായ യശ്വന്ത് ഗൗഡ് ആണ് ചിത്രങ്ങള്‍ എടുത്തത്. യശ്വന്തിനെ പരാമര്‍ശിച്ചു കൊണ്ട് ഒരു കുറിപ്പോടെയാണ് സംവിധാകന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. ”യശ്വന്ത് ഗൗഡ്, നിങ്ങളുടെ ഫോട്ടോഗ്രഫിയിലൂടെ ആരാധ്യ ദേവി നടത്തിയ ട്രാന്‍സ്ഫര്‍മേഷന്‍ കണ്ട് ഞാന്‍ ഞെട്ടിപ്പോയി.”

”ഇന്‍സ്റ്റ റീല്‍ വിഡിയോയിലൂടെ ആര്‍ജിവി ടീം കണ്ടെത്തിയ കേരള പെണ്‍കുട്ടിയായ ആരാധ്യ ദേവിയാണ് ഈ ചിത്രങ്ങളില്‍ കാണുന്നത്. ഞങ്ങള്‍ക്കൊപ്പം ‘സാരി’ എന്ന സിനിമയിലും ആരാധ്യ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ആ സിനിമയുടെ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ഈ ഫോട്ടോഷൂട്ട് നടത്തിയത് യശ്വന്ത് ആണ്” എന്നാണ് സംവിധായകന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, സിനിമയുടെ വിശേഷങ്ങളും ജീവിതത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ചും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി പങ്കുവയ്ക്കുന്നുണ്ട്. രാം ഗോപാല്‍ വര്‍മയുമായി ഡേറ്റ് ചെയ്‌തോ എന്ന ആരാധകന്റെ ചോദ്യത്തിന്, ഇതു കണ്ടാല്‍ അദ്ദേഹം ഇപ്പോള്‍ പൊട്ടിച്ചിരിക്കും എന്നായിരുന്നു നടിയുടെ മറുപടി.

ആരാധ്യ നായികയായെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങവെയാണ് ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയത്. ആര്‍ജിവി ആയിരുന്നു ഇക്കാര്യം പങ്കുവച്ചത്. ആരാധ്യ ദേവി എന്നാകും ഇനി മുതല്‍ ശ്രീലക്ഷ്മി അറിയപ്പെടുക. ഇന്‍സ്റ്റഗ്രാമിലും തന്റെ പേര് ആരാധ്യ എന്നാക്കി മാറ്റിയിട്ടുണ്ട്.

അഞ്ച് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. സാരിയുടുത്തുള്ള ശ്രീലക്ഷ്മിയുടെ റീല്‍ കണ്ടാണ് ആര്‍ജിവി നടിയെ തന്റെ സിനിമയില്‍ നായികയാക്കിയത്. ഈ പെണ്‍കുട്ടി ആരെന്ന് അറിയാമോ എന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചിരുന്നു. പിന്നീടാണ് ഈ പെണ്‍കുട്ടി മലയാളി മോഡലാണെന്ന് ആര്‍ജിവി അറിയുന്നത്. പിന്നാലെ തന്റെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ