15 വര്‍ഷത്തെ പ്രണയം വിവാഹത്തിലേക്ക്; 'പണി' നായികയ്ക്ക് മാംഗല്യം

നടി അഭിനയ വിവാഹിതയാകുന്നു. വിവാഹനിശ്ചയ മോതിരമണിഞ്ഞ കൈകളുടെ ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ആരാണ് വരന്‍ എന്നത് വ്യക്തമാക്കിയിട്ടില്ല. പതിനഞ്ച് വര്‍ഷമായുള്ള പ്രണയമാണെന്നും ജീവിത പങ്കാളിയാകാന്‍ പോകുന്ന വ്യക്തി തന്റെ ബാല്യകാല സുഹൃത്താണെന്നും അഭിനയ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

‘മണികള്‍ മുഴങ്ങട്ടെ, അനുഗ്രഹവര്‍ഷമുണ്ടാകട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കംകുറിക്കുന്നു’ എന്നാണ് അഭിനയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലെങ്കിലും കുറവുകള്‍ ലക്ഷ്യത്തിന് തടസമല്ലെന്ന് തെളിയിച്ച താരമാണ് അഭിനയ.

‘നാടോടികള്‍’ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ഇതിനോടകം 58 സിനിമകള്‍ അഭിനയിച്ചിട്ടുണ്ട്. ജോജു ജോര്‍ജ് ചിത്രം ‘പണി’യിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. അഭയ ഹിരണ്‍മയി, ജുനൈസ് തുടങ്ങിയവരെല്ലാം അഭിനയയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിട്ടുണ്ട്.

Read more