ഗ്രൂപ്പ് സെക്‌സിന് നിര്‍ബന്ധിച്ചു, ഹോട്ടല്‍ മുറിയില്‍ പെണ്‍കുട്ടിയെ വിവസ്ത്രയാക്കാന്‍ ശ്രമിച്ചു.; ബാലചന്ദ്ര മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി

ബാലചന്ദ്ര മേനോന്‍ ഗ്രൂപ്പ് സെക്‌സിന് നിര്‍ബന്ധിച്ചതായി ലൈഗികാതിക്രമ പരാതി നല്‍കിയ നടി. പ്രത്യേക അന്വേഷണസംഘത്തിനാണ് ആലുവ സ്വദേശിനിയായ നടി പരാതി നല്‍കിയത്. ദുബായില്‍ ജോലി ചെയ്തിരുന്ന തന്നെ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് നടി പരാതിയില്‍ പറയുന്നത്.

‘ദേ ഇങ്ങോട്ട് നോക്ക്യേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നത്. അമ്മയ്ക്കൊപ്പമാണ് ലൊക്കേഷനില്‍ എത്തിയത്. തിരുവനന്തപുരത്ത് എത്തി സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഹോട്ടലില്‍ തങ്ങി. അന്ന് ബാലചന്ദ്ര മേനോന്റെ ജന്മദിന പാര്‍ട്ടിയായിരുന്നു. ഇതിന് ശേഷം കഥ പറയാന്‍ മുറിയിലേക്ക് വിളിച്ചു.

മുറിയില്‍ എത്തുമ്പോള്‍ ഒരു പെണ്‍കുട്ടിയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഇതോടെ താന്‍ ദേഷ്യപ്പെട്ട് തന്റെ മുറിയിലേക്ക് പോയി. പിറ്റേന്ന് രാത്രിയും ബാലചന്ദ്ര മേനോന്‍ മുറിയിലേക്ക് വിളിച്ചു. ചെല്ലുമ്പോള്‍ മൂന്ന് സ്ത്രീകളും മറ്റു പുരുഷന്മാരും ഉണ്ടായിരുന്നു. അവിടെ വച്ച് ലൈംഗികാതിക്രമത്തിന് ശ്രമമുണ്ടായി.

പിറ്റേന്ന് മുറിയിലെത്തിയ ബാലചന്ദ്ര മേനോന്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചു. ഗ്രൂപ്പ് സെക്‌സിന് നിര്‍ബന്ധിച്ചു. ഒരു വിധത്തിലാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത് എന്നാണ് പരാതിയില്‍ പറയുന്നു. ഇതേ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജയസൂര്യക്കെതിരെയും ഇവര്‍ പരാതി നല്‍കിയിരുന്നു.

പുറത്ത് പറഞ്ഞാല്‍ ചിത്രീകരിച്ച സിനിമാ രംഗങ്ങള്‍ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നാണ് പരാതി നല്‍കാന്‍ ഇതുവരെ തയ്യാറാകാതിരുന്നത് എന്നാണ് നടി പരാതിയില്‍ പറയുന്നത്. അതേസമയം, മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയ നടിയാണ് ഇപ്പോള്‍ ബാലചന്ദ്ര മേനോനെതിരെയും പരാതി നല്‍കിയിരിക്കുന്നത്.

Latest Stories

വഖഫ് ഭേദഗതി ബില്ലിനെതിരായ എസ്ഐഒ-സോളിഡാരിറ്റി വിമാനത്താവളം മാർച്ചിൽ സംഘർഷം, ​ഗ്രനേഡ് ഉപയോ​ഗിച്ച് പൊലീസ്

IPL 2025: ജയ്‌സ്വാൾ മോനെ, നിനക്ക് ഇന്ത്യൻ ടീമിൽ തുടരാൻ താല്പര്യമില്ലേ; വീണ്ടും ഫ്ലോപ്പായ താരത്തിനെതിരെ വൻ ആരാധകരോക്ഷം

ആം ആദ്മി പാർട്ടി ഭരണകാലത്ത് നടത്തിയ 177 രാഷ്ട്രീയ നിയമനങ്ങൾ റദ്ദാക്കി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

IPL 2025: സഞ്ജുവിനെ കണ്ട് പഠിക്ക് മോനെ റിയാനേ; താരത്തിന്റെ ക്യാപ്റ്റന്സിയെ വാനോളം പുകഴ്ത്തി ആരാധകർ

വ്യാപാര യുദ്ധം കനക്കുന്നു; ചൈനയ്ക്ക് മേലുള്ള തീരുവ വീണ്ടും ഉയർത്തി ഡൊണാൾഡ് ട്രംപ്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക

RR VS GT: അത് വരെ എല്ലാം ഒകെ ആയിരുന്നു, പക്ഷെ ഒറ്റ മണ്ടത്തരം കൊണ്ട് എല്ലാം നശിപ്പിച്ച് സഞ്ജു; വിമർശനം ശക്തം

ഏത് മൂഡ് ധോണി മൂഡ്, മുൻ ചെന്നൈ നായകന്റെ അതെ തന്ത്രം സ്വീകരിച്ച് സഞ്ജു സാംസൺ; ഇയാൾ അടുത്ത ക്യാപ്റ്റൻ കൂൾ എന്ന് ആരാധകർ

IPL VS PSL: അങ്ങനെ സംഭവിച്ചാൽ പിന്നെ ഒരുത്തൻ പോലും ഐപിഎൽ കാണില്ല, എല്ലാവർക്കും പിഎസ്എൽ മതിയാകും: ഹസൻ അലി

'പണിയെടുക്കാന്‍ വയ്യാത്തവര്‍ റെസ്റ്റെടുക്ക്', പാഠം പഠിപ്പിക്കുമോ കോണ്‍ഗ്രസ്?