ഒന്നിലേറെ ഹൃദയാഘാതങ്ങള്‍, തലച്ചോറില്‍ രക്തം കട്ടപിടിച്ചു; നടി ഐന്ദ്രില ഗുരുതരാവസ്ഥയില്‍

നടി ഐന്ദ്രില ശര്‍മയുടെ ആരോഗ്യനില ഗുരുതരം. പക്ഷാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബംഗാളി താരം ഐന്ദ്രില വെന്റിലേറ്ററില്‍ തുടരുകയാണ്. നടിക്ക് ചൊവ്വാഴ്ച ഒന്നിലേറെ ഹൃദയാഘാതങ്ങളുണ്ടായി. പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് ഐന്ദ്രിലയെ സര്‍ജറിക്ക് വിധേയയാക്കിയിരുന്നു.

തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിക്കുകയാണ് എന്നാണ് പുതിയ സി.ടി. സ്‌കാന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇത് നീക്കം ചെയ്യുന്നത് സാധ്യമല്ല എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. രക്തം കട്ടപിടിച്ചത് കുറയാനുള്ള പുതിയ മരുന്ന് നല്‍കിയിട്ടുണ്ടെന്നും ഇതിനോട് ഐന്ദ്രില എങ്ങനെ പ്രതികരിക്കുന്നുവെന്ന് അറിയണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

രണ്ട് തവണ അര്‍ബുദത്തെ അതിജീവിച്ച താരമാണ് ഐന്ദ്രില. ഝുമുര്‍ പരിപാടിയിലൂടെ ടിവിയില്‍ അരങ്ങേറ്റം കുറിച്ച അവര്‍ ജിബോണ്‍ ജ്യോതി, ജിയോന്‍ കത്തി തുടങ്ങിയ ഷോകളില്‍ എത്തിയിരുന്നു. ഒരദ്ഭുതം സംഭവിക്കാന്‍ പ്രാര്‍ത്ഥിക്കണം എന്നാണ് ഐന്ദ്രിലയുടെ സുഹൃത്തും നടനുമായ സബ്യസാചി ചൗധരി പറയുന്നത്.

”ഇത് ഇവിടെ എഴുതുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്നിരുന്നാലും, ഇന്നാണ് ദിവസം. ഐന്ദ്രിലയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. ഒരു അത്ഭുതത്തിനായി പ്രാര്‍ത്ഥിക്കുക. അമാനുഷികതയ്ക്കായി പ്രാര്‍ത്ഥിക്കുക” എന്നാണ് സബ്യസാചി ചൗധരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!