'ഒരു ഡബ്ബിംഗ് അപാരത'; കുഞ്ഞുമകള്‍ക്ക് പാലൂട്ടികൊണ്ട് ഡബ്ബ് ചെയ്ത് നടി അഞ്ജലി നായര്‍

മൂന്ന് മാസം പ്രായമായ മകള്‍ ആദ്വികയ്ക്ക് പാലൂട്ടികൊണ്ട് ഡബ്ബ് ചെയ്ത് നടി അഞ്ജലി നായര്‍. ‘ഒരു ഡബ്ബിംഗ് അപാരത’ എന്ന ക്യാപ്ഷനോടെ താരം തന്നെയാണ് ഡബ്ബ് ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

തമിഴ് സംവിധായകന്‍ അരുണ്‍ സംവിധാനം ചെയ്ത ‘നമന്‍’ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന് വേണ്ടിയുള്ള ഡബ്ബിംഗിന് ആയിരുന്നു കുഞ്ഞിനെയും കൊണ്ട് എത്തിയത്. അഞ്ജലി ഗര്‍ഭിണി ആയിരുന്നപ്പോള്‍ തന്നെ ചെയ്ത് തുടങ്ങിയ ചിത്രമാണ് നമന്‍.

View this post on Instagram

A post shared by Anjali Nair (@anjaliamm)

അഞ്ജലിയുടെ ഗര്‍ഭാവസ്ഥയുടെ പല ഘട്ടങ്ങള്‍ മാറുന്നതിന് അനുസരിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചത്. ഒടുവില്‍ പൂര്‍ണ ഗര്‍ഭിണിയായ കഥാപാത്രത്തെയാണ് ചിത്രത്തിലും കാണിക്കുന്നത്. തന്റെ ആരോഗ്യസ്ഥിതിക്ക് അുസരിച്ച് അണിയറപ്രവര്‍ത്തകര്‍ ഒരുപാട് അഡ്ജസ്റ്റ് ചെയ്തു എന്നും അഞ്ജലി പറഞ്ഞിരുന്നു.

Read more

അതേസമയം, മോഹന്‍ലാല്‍ ചിത്രം ‘റാം’ അടക്കം നിരവധി സിനിമകളാണ് അഞ്ജലിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ‘മാനത്തെ വെള്ളിത്തേര്’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഞ്ജലി സിനിമയില്‍ എത്തുന്നത്. ‘ബെന്‍’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.