ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ നടിയും മോഡലുമാണ് അമേയ മാത്യു. കരിക്കിന്റെ പുതിയ വെബ്‌സീരിയസിലെത്തിയതോടെ അമേയ കൂടുതല്‍ ആരാധകരെ നേടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമേയയുടെ പല ക്യാപ്ഷനുകളും ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള അമേയയുടെ ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
“രാപ്പകല്‍ വീട്ടില്‍തന്നെ കുത്തിയിരുന്നതിന് അച്ഛന്റെ “വാഴ”യായും… നാട്ടുകാരുടെ “കോഴി”യായും അയല്‍ക്കൂട്ടം ചേച്ചിമാരുടെ “കഞ്ചന്‍”ആയും കണക്കാക്കപ്പെട്ട എന്റെ പ്രിയ ചങ്കുകളെ… ഈ നാടിന്റെ രക്ഷകരാകാന്‍ കിട്ടിയ ഈ അവസരം പാഴാക്കരുത്. വീട്ടിലിരിക്കൂ, സൂപ്പര്‍ഹീറോ ആകൂ.” എന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ലോക്ഡൗണ്‍ ലംഘിക്കുന്ന ആളുകളോട് അമേയ ഉപദേശിക്കുന്നത്.
https://www.instagram.com/p/B-KLvabpDeX/?utm_source=ig_web_copy_link
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും പലരും ഈ വിലക്ക് മറികടന്ന് പുറത്തു പോകുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തന്റേതായ തനതുശൈലിയിലുള്ള അമേയയുടെ അഭ്യര്‍ത്ഥന.