അഞ്ജലിയുടെ വിവാഹം ഉടന്‍; വരന്‍ പ്രമുഖ നിര്‍മ്മാതാവ്! വിവാഹം നിര്‍മ്മാതാവിന്റെ ഡിവോഴ്‌സിന് ശേഷം?

തെന്നിന്ത്യന്‍ താരം അഞ്ജലിയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ആന്ധ്രയിലെ ഒരു പ്രമുഖ നിര്‍മ്മാതാവിനെയാണ് അഞ്ജലി വിവാഹം ചെയ്യാന്‍ പോകുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിര്‍മ്മാതാവിന്റെ വിവാഹമോചനത്തിന് പിന്നാലെയാകും അഞ്ജലി ഇയാളെ വിവാഹം ചെയ്യുക എന്ന റിപ്പോര്‍ട്ടുകളാണ് ദേശീയ മാധ്യമങ്ങളില്‍ അടക്കം എത്തുന്നത്.

എന്നാല്‍ ഏത് നിര്‍മ്മാതാവിനെയാണ് നടി വിവാഹം ചെയ്യുന്നത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം, അഞ്ജലിയുടെ പേരില്‍ നേരത്തെ നിരവധി ഗോസിപ്പുകള്‍ എത്തിയിരുന്നു. മാത്രമല്ല അഞ്ജലി ഏതാനും മാസങ്ങള്‍ക്കുമുമ്പ്, ഒരു വ്യവസായിയെ രഹസ്യമായി വിവാഹം കഴിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകളില്‍ സത്യമില്ലെന്ന് വ്യക്തമാക്കി നടി രംഗത്തെത്തിയിരുന്നു. നടന്‍ ജയ്‌യും അഞ്ജലിയും ലിവിംഗ് ടുഗദറില്‍ ആയിരുന്നുവെന്ന വാര്‍ത്തകളും എത്തിയിരുന്നു. എങ്കേയും എപ്പോതും, ബലൂണ്‍ എന്നീ ചിത്രങ്ങളില്‍ ജോഡിയായി എത്തിയ ശേഷം ഇരുവരും വിവാഹിതരാകുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

മുമ്പ് ഒരു അഭിമുഖത്തില്‍ തന്റെ ടോക്‌സിക് റിലേഷന്‍ഷിപ്പിനെ കുറിച്ച് അഞ്ജലി സംസാരിച്ചിരുന്നു. കരിയറിനെ തകര്‍ക്കുന്ന റിലേഷന്‍ഷിപ്പിന് പ്രാധാന്യം കൊടുന്നതിനേക്കാള്‍ നല്ലത് കരിയര്‍ മാത്രം നോക്കുന്നതാണ് എന്നായിരുന്നു അഞ്ജലി പറഞ്ഞത്. സിനിമയിലും ടെലിവിഷന്‍ ഷോകളിലും വെബ് സീരിസിലും അഞ്ജലി എത്താറുണ്ട്.

Latest Stories

IPL 2025: മോനെ സഞ്ജു, നിന്നെ കാത്തിരിക്കുന്നത് വമ്പൻ പണി; വീണ്ടും നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ

IPL 2025: ഈ ചെക്കന് പകരമാണല്ലോ ദൈവമേ ഞാൻ ആ സാധനത്തിനെ ടീമിൽ എടുത്തത്; ഗോയങ്കയുടെ അവസ്ഥയെ ട്രോളി ആരാധകർ

കൊച്ചിയിലെ തൊഴിൽ പീഡന പരാതി ആസൂത്രിതം,​ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പുറത്താക്കിയ മുൻ മാനേജരെന്ന് ജീവനക്കാരന്റെ മൊഴി

ഐബി ഉദ്യോഗസ്ഥയുടെ ഗർഭഛിദ്രത്തിന് പിന്നിൽ വേറൊരു യുവതിയുടെ ഇടപെടൽ, സുകാന്തിന്റെ സുഹൃത്തായ യുവതിക്കായി അന്വേഷണം

'ഉറുമ്പുകളെ ഉള്ളിലാക്കി നെറ്റിയിലെ മുറിവ് തുന്നിക്കെട്ടി'; റാന്നി താലൂക്ക് ആശുപത്രിക്കെതിരെ പരാതി

CSK UPDATES: രാരീ രാരീരം രാരോ....ഉറക്കം വരാത്തവരും ഉറക്കം കുറവുള്ളവർക്കും ചെന്നൈ ബാറ്റിംഗ് കാണാം; സഹതാരങ്ങൾ പോലും ഗാഢനിദ്രയിലായ പ്രകടനം; ചിത്രങ്ങൾ കാണാം

വയനാട് പുനര്‍നിര്‍മ്മാണം, ജനങ്ങളുടെ ആവശ്യങ്ങളും പ്രകൃത്യാധിഷ്ഠിത വികസനവും മുഖവിലയ്‌ക്കെടുക്കാതെ അവഗണിക്കപ്പെടുമ്പോള്‍

ചൈനയുമായുള്ള കടുത്ത മത്സരം നിലനിൽക്കെ, ശ്രീലങ്കയിൽ ഊർജ്ജ കേന്ദ്രം വികസിപ്പിക്കാൻ ഇന്ത്യ

CSK UPDATES: ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ ടെസ്റ്റ് കളിക്കുന്ന ടീം നിങ്ങൾ തന്നെയാടാ ഉവ്വേ, അതിദുരന്തമായി ചെന്നൈ സൂപ്പർ കിങ്സിന്റെ കണക്കുകൾ; ഇതിന് ന്യായീകരണം ഇല്ല

CSK VS DC: ധോണി ഇന്ന് വിരമിക്കുന്നു? ചെന്നൈയുടെ കളി കാണാനെത്തി രക്ഷിതാക്കള്‍, ഞെട്ടലില്‍ ആരാധകര്‍, സോഷ്യല്‍ മീഡിയ നിറച്ച് വൈറല്‍ പോസ്റ്റുകള്‍