'ഭര്‍ത്താവായാല്‍ രണ്ട് തല്ലിയാലും കുഴപ്പമില്ല എന്നൊക്കെ കേട്ടാണ് നമ്മള്‍ വളരുന്നത്..'; അനുമോള്‍ക്ക് വിമര്‍ശനം, പ്രതികരിച്ച് താരം

തന്റെ നിലപാടുകള്‍ എന്നും വ്യക്തമാക്കാറുള്ള താരമാണ് അനുമോള്‍. തന്നെ വിമര്‍ശിച്ചയാള്‍ക്ക് തക്കതായ മറുപടി കൊടുത്തിരിക്കുകയാണ് അനുമോള്‍ ഇപ്പോള്‍. അടുത്തിടെ ധന്യ വര്‍മയുമായുള്ള അഭിമുഖത്തിലെ തന്റെ ചില അഭിപ്രായങ്ങള്‍ അനുമോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

വീഡിയോയില്‍ പെണ്‍കുട്ടികളുടെ വിവാഹം സംബന്ധിച്ച കാര്യത്തിലാണ് അനുമോള്‍ പ്രതികരിക്കുന്നത്. ”വിവാഹത്തെ കുറിച്ച് കേട്ടാണ് പെണ്‍കുട്ടികള്‍ വളരുന്നത്. ചെറുപ്പത്തിലെ എന്ത് ചോദിച്ചാലും കല്യാണം കഴിച്ചിട്ട് ഭര്‍ത്താവ് സമ്മതിക്കുകയാണെങ്കില്‍ അത് ചെയ്തോളൂ എന്നാണ് വീട്ടുകാര്‍ പറയാറുള്ളത്.”

”ഭര്‍ത്താവായാല്‍ രണ്ട് തല്ലിയാലും കുഴപ്പമില്ല എന്നൊക്കെ കേട്ടാണ് നമ്മള്‍ വളരുന്നത്” തുടങ്ങിയ കാര്യങ്ങളാണ് അനുമോള്‍ പറഞ്ഞത്. ഇത് പങ്കുവച്ചയുടന്‍ അനുമോളെ വിമര്‍ശിച്ച് ചില കമന്റുകള്‍ എത്തി.


‘കല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ ഗൃഹത്തില്‍ ദുഷ്‌പേര് കേള്‍പ്പിക്കതെ അന്തസ്സായി ജീവിക്കണം എങ്കില്‍ നല്ല കഴിവും പ്രാപ്തിയും വേണം. ഒരു കുടുംബം നല്ല രീതിയില്‍ കൊണ്ടുപോകുന്നത് സ്ത്രീയുടെ കഴിവാണ്. അതിനു കഴിയില്ല എന്ന പരാജയ ബോധം ഉള്ളവര്‍ ഇതുപോലെ പലതും പറയും’ എന്നായിരുന്നു ഒരു കമന്റ്.

‘അതുമാത്രം അല്ലല്ലോ കഴിവ്. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്നു എന്നുള്ളതല്ലേ കാര്യം? കുടുംബം നല്ല രീതിയില്‍ കൊണ്ടുപോവുന്നത് സ്ത്രീയുടെ മാത്രം കഴിവല്ല. സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാവരും നല്ല രീതിയില്‍ ആയാലേ കുടുംബം നന്നാവൂ. അല്ലാതെ സ്ത്രീയുടെ മാത്രം കഴിവ് അല്ല’ എന്നാണ് അനുമോള്‍ മറുപടി നല്‍കിയത്.

‘അതൊക്കൊ നല്ല കുടുംബിനികള്‍ക്ക് പറഞ്ഞതാ നീ അതൊന്നു നോക്കണ്ട’ എന്നായിരുന്നു മറ്റൊരു കമന്റ്. ‘നല്ല കുടുംബിനിയോ അത് എന്താണ്? അതൊക്കെ അളക്കാന്‍ ചേട്ടന്‍ ആരാണ്?’ എന്നായിരുന്നു അതിന് അനുമോള്‍ നല്‍കിയ മറുപടി. താരം നല്‍കിയ മറുപടിക്ക് നിറഞ്ഞ കൈയ്യടികളാണ് ലഭിക്കുന്നത്.

Latest Stories

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍