'മത്തായിച്ചാ മുണ്ടല്ല നിക്കര്‍, നിക്കര്‍'; സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി ആര്യ

അവതാരകയും നടിയുമായ ആര്യയുടെ പുത്തന്‍ മേക്കോവര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹുഡഡ് ഡെനിം ഷര്‍ട്ട് ധരിച്ച് ബോള്‍ഡ് ലുക്കിലെത്തിയ ആര്യയുടെ ചിത്രങ്ങള്‍ ചര്‍ച്ചയായതോടെ സൈബര്‍ ആക്രമണങ്ങളും തുടങ്ങി.

ട്രോള്‍ ആയി പരിഹസിച്ച് എത്തിയ ഒരു കമന്റിന് രസകരമായ മറുപടി കൊടുത്തിരിക്കുകയാണ് ആര്യ ഇപ്പോള്‍. “”മത്തായിച്ച മുണ്ട് മുണ്ട്”” എന്നാണ് ഒരു കമന്റ്. പിന്നാലെ മറുപടിയുമായി രംഗത്തെത്തി. “”മത്തായിച്ചാ മുണ്ടല്ല നിക്കര്‍, നിക്കര്‍”” എന്നാണ് താരത്തിന്റെ മറുപടി കമന്റ്. ആര്യയുടെ മറുപടിക്ക് കൈയടിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ചിത്രങ്ങള്‍ക്ക് നല്ല കമന്റ് നല്‍കിയവര്‍ക്കും ആര്യ മറുപടി നല്‍കിയിട്ടുണ്ട്. ഇതിന്റെ പേരില്‍ ചിലപ്പോള്‍ അവഗണന ഉണ്ടായേക്കാം, പക്ഷെ പേഴ്സണാലിറ്റി അത് കീപ്പ് ചെയ്തിട്ടുണ്ട്, കാണുമ്പോള്‍ കുരു പൊട്ടുന്നവരോട് പോകാന്‍ പറ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.

മുമ്പും ആര്യ വ്യത്യസ്ത ഫോട്ടോഷൂട്ടുകളില്‍ എത്തിയിട്ടുണ്ട്. ബോള്‍ഡ് ലുക്കില്‍ എത്തിയ ആര്യയുടെ ഫോട്ടോകള്‍ക്ക് നേരെ സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. അതേസമയം, ഇന്‍സ്റ്റഗ്രാമില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയെന്നോണം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഒരു കുറിപ്പും താരം പങ്കുവെച്ചിരുന്നു.

“”ഒരാളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന് നിങ്ങളുടെ കണ്ടന്റ് ഇഷ്ടപ്പെട്ടില്ലെന്ന് പറയുകയും അത് അവര്‍ക്ക് വേണ്ടി തിരുത്തുമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത്, മറ്റൊരാളുടെ വീട്ടുവാതിലില്‍ മുട്ടി നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തതിനാല്‍ അവരുടെ ഗൃഹോപരണങ്ങള്‍ മാറ്റണമെന്ന് പറയുന്നത് പോലെയാണ്”” എന്നാണ് ആര്യ പറയുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്