കൊച്ചുകുട്ടികളും സ്ത്രീകളും ഇവനില്‍ നിന്നും അകലം പാലിക്കുക; അശ്ലീലചോദ്യം ചോദിച്ച ആളുടെ ഫോട്ടോ പുറത്തുവിട്ട് ആര്യ

അശ്ലീല ചോദ്യവുമായി എത്തിയ യുവാവിന് മറുപടിയുമായി നടിയും അവതാരകയുമായ ആര്യ. അശ്ലീല ചോദ്യം ചോദിച്ച യുവാവിന്റെ ഫോട്ടോ അടക്കം പങ്കുവച്ചു കൊണ്ടാണ് ആര്യ മറുപടിയുമായി എത്തിയത്. നിങ്ങള്‍ക്ക് മാനസിക പ്രശ്‌നമുണ്ട് എന്നാണ് ആര്യ പറയുന്നത്.

”ബ്രോ, നിങ്ങള്‍ക്ക് കാര്യമായ മാനസിക പ്രശ്നമുണ്ട്. അത്രയും പെട്ടെന്ന് തന്നെ സഹായം തേടുക. ഇവിടെയുള്ള ആര്‍ക്കെങ്കിലും ഇയാളെ അറിയുമെങ്കില്‍ ഇയാളെ ഉടനെ തന്നെ ഒരു ഡോക്ടറുടേയോ കണ്‍സള്‍ട്ടറ്റിന്റേയോ അടുത്ത് കൊണ്ടു പോവുക.”

”കൊച്ചുകുട്ടികളും സ്ത്രീകളും ഇവനില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിക്കണം. ഇവനരികില്‍ ഉണ്ടാവുക എന്നത് ഒട്ടും സുരക്ഷിതമല്ല” എന്നാണ് ആര്യയുടെ മറുപടി. ഇന്‍സ്റ്റഗ്രാമിലെ ക്വസ്റ്റ്യന്‍ ആന്‍സര്‍ സെക്ഷനിലാണ് താരം ഈ ചോദ്യവുമായി എത്തിയത്.

ആര്യയുടെ മറുപടിക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. അതേസമയം, ’90 മിനുറ്റ്സ്’ ആണ് ആര്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈയ്യടുത്തായി ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിലും ആര്യ അതിഥിയായി എത്തിയിരുന്നു.

Latest Stories

IPL 2025: തിരുമ്പി വന്തിട്ടേന്ന് സൊല്ല്, സഞ്ജുവിന് ക്യാപ്റ്റനാവാം, വിക്കറ്റ് കീപ്പിങ്ങിനുളള അനുമതി നല്‍കി ബിസിസിഐ

വഖഫ് ബില്ലിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണം; ബില്ല് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമെന്ന് എപി അബൂബക്കര്‍ മുസ്ലിയാര്‍

സിനിമയില്‍ കത്രിക വയ്ക്കുന്നതിനോട് താല്‍പര്യമില്ല.. അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്യം വേണം: പ്രേംകുമാര്‍

മധ്യപ്രദേശിൽ കത്തോലിക്കാ പുരോഹിതർക്കും അൽമായർക്കും നേരെയുണ്ടായ ആക്രമണം; അപലപിച്ച് ഡീൻ കുര്യക്കോസ്, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

നിങ്ങള്‍ എന്തിന് ബില്‍ തടയാന്‍ ശ്രമിക്കുന്നു; മുനമ്പത്തെ 600 ക്രിസ്ത്യന്‍ കുടുബങ്ങള്‍ക്ക് ഭൂമിയും വീടും തിരികെ ലഭിക്കും; കേരളത്തിലെ എംപിമാരുടെ നിലപാട് മനസിലാക്കുന്നില്ലെന്ന് കിരണ്‍ റിജിജു

വിസ്മയ കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കിരൺ കുമാറിന്റെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

RCB VS GT: ആര്‍സിബിയെ തോല്‍പ്പിക്കാന്‍ എളുപ്പം, ഗുജറാത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, തോറ്റ് തുന്നം പാടും

ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ കേസ്; പ്രതി നോബി ലൂക്കോസിന് ജാമ്യം

ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഭാസ്‌കരാചാര്യര്‍; വിമാനം കണ്ടുപിടിച്ചത് ശിവകര്‍ ബാപുജി; വിവാദ പ്രസ്താവനയുമായി രാജസ്ഥാന്‍ ഗവര്‍ണര്‍

നിയമപരമായി സിങ്കിള്‍ മദര്‍ ആണ്, ആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍..; വെളിപ്പെടുത്തി 'പുഴു' സംവിധായിക