'സ്വയംഭോഗം ചെയ്തു കൊണ്ടാണ് സംസാരിക്കുന്നത്..', ആര്യയോട് അശ്ലീല സംഭാഷണം; വീഡിയോ പുറത്തുവിട്ട് താരം

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് എന്നും ശക്തമായ രീതിയില്‍ തന്നെ പ്രതികരിക്കുന്ന താരമാണ് നടി ആര്യ. തന്റെ ഫോണില്‍ എത്തിയ ഒരു അശ്ലീല കോള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ആര്യ ഇപ്പോള്‍. ആര്യ നടത്തുന്ന കമ്പനിയുടെ നമ്പറിലേക്ക് വിളിച്ചാണ് ഒരാള്‍ അശ്ലീല സംഭാഷണം നടത്തിയത്.

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ഈ സംഭാഷണം ആര്യ പങ്കുവച്ചിരിക്കുന്നത്. ”ഇയാള്‍ ഞങ്ങളുടെ ഒഫീഷ്യല്‍ നമ്പറിലേക്ക് വിളിച്ചു (കമ്പനി നമ്പര്‍). ഞാനുമായി ഒരു പ്രോജക്ട് ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞാണ് വിളിച്ചത്. പെട്ടെന്ന് തന്നെ വിഷയം മൊത്തം വഴി മാറുകയായിരുന്നു. ബാക്കി ചരിത്രമാണ്” എന്നു പറഞ്ഞാണ് ആര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ആര്യയുടെ സ്ഥാപനത്തിലെ യുവതിയാണ് യുവാവിനോട് സംസാരിക്കുന്നത്. ‘നിങ്ങള്‍ തിരുവനന്തപുരത്താണോ?’ എന്ന് യുവാവ് ചോദിക്കുന്നുണ്ട്. ‘അല്ല കാസര്‍കോട് ആണ്’ എന്ന് യുവതി പറയുമ്പോള്‍ ‘തിരുവനന്തപുരത്ത് വരുമ്പോള്‍ പറ്റുമോ?’ എന്നാണ് യുവാവ് ചോദിക്കുന്നത്.

പിന്നാലെ ജീവനക്കാരി യുവാവിന്റെ അഡ്രസ് ചോദിക്കുന്നതും യുവാവ് അത് പങ്കുവെക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍, വളരെ അശ്ലീലമായാണ് യുവാവ് സംസാരിക്കുന്നത്. താന്‍ സ്വയംഭോഗം ചെയ്തു കൊണ്ടാണ് സംസാരിക്കുന്നതെന്നും യുവാവ് പറയുന്നുണ്ട്.

ഫോണ്‍ വിളിച്ചയാളുടെ നമ്പര്‍ വ്യക്തമാകുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ‘ഇയാളൊരു പ്രൊഫഷണല്‍ ആണോ എന്നറിയില്ല. സേവനങ്ങള്‍ക്കായി ഈ വിദഗ്ധനായ മാന്യനെ ബന്ധപ്പെടാം എന്ന് തോന്നുന്നു എന്നും’ ആര്യ കുറിച്ചിട്ടുണ്ട്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്