പത്തു വര്‍ഷത്തിന് ശേഷം വീണ്ടും സിനിമയിലേക്ക്; ടൊവിനോ ചിത്രത്തില്‍ ധന്യ മേരി വര്‍ഗീസും, ചിത്രങ്ങള്‍

പത്തു വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം നടി ധന്യ മേരി വര്‍ഗീസ് വീണ്ടും സിനിമാരംഗത്തേക്ക് എത്തുന്നു. “ഉയരെ”ക്ക് ശേഷം മനു അശോകന്‍ ഒരുക്കുന്ന “കാണാക്കാണെ” ചിത്രത്തിലാണ് ധന്യ വേഷമിടുന്നത്. ടൊവിനോയ്ക്കും ഐശ്വര്യ ലക്ഷ്മിക്കും ഒപ്പമുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് ധന്യ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

“”ഏകദേശം 10 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് വരുന്നതിന്റെ ആവേശത്തിലാണ്. വെള്ളിത്തിരയില്‍ ഞാന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്റെ മകളുടെ വേഷത്തില്‍ ആയിരുന്നു. ഉയരെക്ക് ശേഷം മനു അശോകന്‍ ഒരുക്കുന്ന കാണക്കാണെ ചിത്രത്തില്‍ ഇന്നത്തെ യൂത്ത് ഐക്കണ്‍സ് ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരോടൊപ്പം ഒരു ചെറിയ വേഷം ചെയ്യാന്‍ പോകുന്നതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമുണ്ട്.””

“”എന്റെ മുന്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ ആല്‍ബി ഉള്‍പ്പെടെ പരിചിതമായ നിരവധി സാങ്കേതിക വിദഗ്ധരോടൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇത് ഞാന്‍ ശരിക്കും ആസ്വദിച്ചു. പിന്തുണയ്ക്കായി കാണേക്കാണെയുടെ മുഴുവന്‍ ടീമിനും നന്ദി. എന്റെ പ്രിയ സുഹൃത്ത് ശ്രേയ അരവിന്ദിന് പ്രത്യേക ആശംസകള്‍”” എന്നാണ് ധന്യയുടെ കുറിപ്പ്.

2006ല്‍ തിരുടി എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ താരം നിരവധി സിനിമകളില്‍ വേഷമിട്ടിരുന്നു. നന്മ എന്ന ചലച്ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ ധന്യ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് തലപ്പാവ്. നായികയായും സഹനടിയായും ധന്യ തിളങ്ങിയിരുന്നു. ഇപ്പോള്‍ മിനിസ്‌ക്രീനിലാണ് താരം അഭിനയിക്കുന്നത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം