നടി ഇഷ ആല്യയെ വെടിവെച്ച് കൊലപ്പെടുത്തി; സംഭവം ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും മുന്നില്‍ വെച്ച്

നടി ഇഷ ആല്യ വെടിയേറ്റു മരിച്ചു. കുടുംബത്തിനൊപ്പം കാറില്‍ യാത്ര ചെയ്യവേ ബംഗാളിലെ ഹൗറയില്‍ വച്ചാണ് നടിയെ കൊലപ്പെടുത്തിയത്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സഞ്ചരിക്കവെയാണ് ആക്രമണമുണ്ടായത്. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് നടിക്ക് വെടിയേറ്റതെന്ന് പൊലീസ് വ്യക്തമാക്കി.

ഭര്‍ത്താവും സംവിധായകനുമായ പ്രകാശ് കുമാര്‍, മൂന്നു വയസുള്ള മകള്‍ എന്നിവര്‍ക്കൊപ്പം റാഞ്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുമ്പോഴാണ് കാറിന് നേരെ ആക്രമണമുണ്ടാവുന്നത്. പ്രകാശ് കുമാറിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപത്തെ ഫാക്ടറിയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയുടെ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ജാര്‍ഖണ്ഡിലെ അറിയപ്പെടുന്ന നടയാണ് ഇഷ. യഥാര്‍ത്ഥ പേര് റിയ കുമാരി എന്നാണ്. ഷോപ്പിംഗ് നടത്താനാണ് കൊല്‍ക്കത്തയിലേക്ക് പോയത് എന്നാണ് പ്രകാശ് കുമാര്‍ പറയുന്നത്.

”പുലര്‍ച്ചെ ആ സമയത്ത് മൂന്ന് വയസുള്ള മകള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നിരുന്നു. കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ ഇഷ അപ്പോള്‍ കാര്‍ ഒതുക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്ത് മൂത്രമൊഴിക്കാനായി പുറത്തിറങ്ങി. പെട്ടെന്ന് ഒരു വെള്ള നിറമുള്ള കാര്‍ ഞങ്ങളുടെ പുറകില്‍ വന്നു നിന്നു.”

”അതില്‍ നിന്നും മൂന്ന് പേര്‍ ഇറങ്ങി, ഒരാള്‍ എന്നെ ആക്രമിച്ചു. ആയാള്‍ എന്റെ പേഴ്‌സ് കവര്‍ന്നു. പെട്ടെന്ന് ഇഷയുടെ നിലവിളിയും വെടിയൊച്ചയും കേട്ടു. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പ് അവര്‍ കാറില്‍ കയറി രക്ഷപ്പെട്ടു” എന്നാണ് പ്രകാശ് കുമാര്‍ പറയുന്നത്.

Latest Stories

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230