80- കളിലെ നായികാ വസന്തം; ഫഹദ് ചിത്രത്തിലൂടെ ജലജ തിരിച്ചു വരുന്നു

1978- ല്‍ ജി അരവിന്ദന്റെ “തമ്പ്” എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ നടിയാണ് ജലജ. പിന്നീടിങ്ങോട്ട് നിരവധി സിനിമകള്‍ ജലജയെ തേടിയെത്തി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത വേനല്‍ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 1981- ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിംഫെയര്‍ പുരസ്‌കാരവും ജലജയ്ക്ക് ലഭിച്ചു. നിരവധി പ്രഗല്‍ഭരായ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ച ജലജ വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി.

ഇപ്പോഴിതാ ഫഹദ് ഫാസില്‍ ചിത്രം മാലിക്കിലൂടെ ജലജ വീണ്ടും അഭിനയ രംഗത്തേയ്ക്ക് മടങ്ങി എത്തുകയാണ്. ടേക്ക് ഓഫ് ടീം വിണ്ടുമൊന്നിക്കുന്ന ചിത്രം മഹേഷ് നാരായണന്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 25 കോടി മുതല്‍മുടക്കില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത ടേക്ക് ഓഫില്‍ പ്രവര്‍ത്തിച്ചവരാണ് മാലിക്കിനും പിന്നിലും അണിനിരക്കുന്നത്.

Image result for jalaja
ഫഹദിനൊപ്പം ചിത്രത്തില്‍ ബിജു മേനോന്‍ , വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത്, ഇന്ദ്രന്‍സ്, നിമിഷ സജയന്‍ തുടങ്ങിയവരും പ്രധാനതാരങ്ങളാകുന്നു. ടേക്ക് ഓഫിലൂടെ ദേശീയ അവാര്‍ഡ് നേടിയ സന്തോഷ് രാമന്‍ കലാസംവിധാനം നിര്‍വഹിക്കുന്ന മാലിക്കിന്റെ ഛായാഗ്രഹണം സാനു ജോണ്‍ ആണ്. സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുക്കുന്ന ചിത്രം 2020 ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി