'തമസോ മ ജ്യോതിര്‍ഗമയ'; തല മൊട്ടയടിച്ച് ജ്യോതിര്‍മയി; ചിത്രം വൈറല്‍

പൈലറ്റ്സ്, ഇഷ്ടം, ഭാവം, മീശമാധവന്‍, എന്റെ വീട് അപ്പൂന്റേം, കല്യാണരാമന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ജ്യോതിര്‍മയി. ഒരു കാലത്ത് മലയാളികളുടെ പ്രിയ താരമായി തിളങ്ങിയിരുന്ന നടിയുടെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

തല മൊട്ടയടിച്ച ജ്യോതിര്‍മയിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. “തമസോ മ ജ്യോതിര്‍ഗമയ” എന്ന അടിക്കുറിപ്പോടെ ഭര്‍ത്താവും പ്രമുഖ സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദാണ് ചിത്രം പങ്കു വെച്ചത്. സ്വകാര്യ നിമിഷങ്ങളോ അതുമായി ബന്ധപ്പെട്ട ചിത്രങ്ങളോ അധികം പുറത്തു വിടാത്ത അമല്‍ തന്നെ ഈ വ്യത്യസ്ത ചിത്രം പോസ്റ്റ് ചെയ്തത് ആരാധകര്‍ക്കും കൗതുകമായി.

https://www.instagram.com/p/B_RyAKIpYfR/?utm_source=ig_web_copy_link

Read more

മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായി നിന്ന താരമാണ് ജ്യോതിര്‍മയി. 2015 ഏപ്രില്‍ 4-നാണ് അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരാകുന്നത്. തുടര്‍ന്ന് ജ്യോതിര്‍മയി അഭിനയം നിര്‍ത്തുകയായിരുന്നു.