നടി കാവേരിയെ കബളിപ്പിച്ച് പണം തട്ടിയെന്ന കേസില്‍ തന്റെ നിരപരാധിത്വം പുറത്തു വന്നുവെന്ന സന്തോഷം നടി പ്രിയങ്ക അനൂപ് പങ്കുവച്ചിരുന്നു. തന്നെ കാവേരിയുടെ അമ്മ മനപൂര്‍വ്വം ചതിക്കുകയായിരുന്നു എന്നും പ്രിയങ്ക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പ്രിയങ്കയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് കാവേരിയുടെ അമ്മ. മനസ് കൊണ്ട് ക്ഷമിച്ച് കേസ് പിന്‍വലിക്കുകയായിരുന്നു എന്നാണ് കവേരിയുടെ അമ്മ പറയുന്നത്.
2004 ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിധി വന്നത്. ‘ഞാന്‍ കാവേരിയുടെ അമ്മയാണ്’ എന്ന് പരിചയപെടുത്തി കൊണ്ടുള്ള ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. കേസ് പിന്‍വലിക്കുന്നുവെന്ന് പറഞ്ഞു താന്‍ ഒപ്പിട്ടു കൊടുക്കുകയിരുന്നില്ലേ. തനിക്കും പ്രായം ഒക്കെ ആയില്ലേ. ഇപ്പോള്‍ അവള്‍ കയറി അങ്ങ് ഷൈന്‍ ചെയ്യുകയാണ് ചാനലില്‍ എല്ലാം.
കേസ് വിധി വന്നു. അവള്‍ നിരപരാധിയാണ്. നമ്മുടെ തെറ്റിധാരണകള്‍ ആയിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടാണ് അവള്‍ വന്നിരിക്കുന്നത്. പ്രിയങ്ക തങ്ങളെ വന്നു കണ്ടിട്ട് കേസ് പിന്‍വലിക്കണം, ഒരുപാട് വര്‍ഷങ്ങള്‍ ആയി ഇതിന്റെ പിറകെ നടക്കുന്നു. ഒരുപാട് ലക്ഷങ്ങള്‍ ചിലവായി. അങ്ങനെ ഒരുപാട് സങ്കടം പറഞ്ഞു. അപ്പോള്‍ താന്‍ പോട്ടെ ഒപ്പിട്ടു കൊടുത്തേക്കാം എന്ന് തീരുമാനിക്കുകയിരുന്നു.
കേസ് പിന്‍വലിക്കുന്നു എന്ന് മാത്രമാണ് കോടതിയില്‍ പറഞ്ഞത്. അല്ലാതെ അവര്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. കേസ് പിന്‍വലിക്കാം, വേറെ രീതിയില്‍ വാര്‍ത്തകള്‍ ഒന്നും കൊടുത്തേക്കരുത് എന്ന് അവരോട് പറഞ്ഞതാണ്. തന്റെ മനസാക്ഷി വച്ചിട്ട് ആണ് പിന്‍വലിച്ചത്. അവര്‍ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് എസ് ഐ പ്രഭുല്ല ചന്ദ്രന്‍ സാര്‍ അന്നത്തെ കാലത്തു കണ്ടു പിടിച്ചതല്ലേ.
തനിക്ക് പിന്നെ വയ്യാതാവുകയും ഹൈദരാബാദില്‍ പെട്ടു പോവുകയും ചെയ്തു. കേസ് വിളിക്കുമ്പോള്‍ എപ്പോഴും അവിടെ ചെല്ലാന്‍ ആകില്ല, അതു കൊണ്ട് മാത്രമാണ് പിന്‍വലിച്ചത്. അവര്‍ മാപ്പൊന്നും നമ്മളോട് പറഞ്ഞില്ല. ഒത്തുതീര്‍പ്പില്‍ പോകാം എന്നാണ് പറഞ്ഞത്. കാവേരിയെ കുറിച്ച് വാര്‍ത്ത വരുത്തും എന്നും പറഞ്ഞതു കൊണ്ടാണ് പൊലീസുമായി എത്തുകയും അവളെ പൊലീസ് പിടിക്കുകയും ചെയ്യുന്നത്.
പ്രിന്‍സ് ഹോട്ടലിന്റെ മുമ്പിലാണ് താനും പൊലീസും എത്തുന്നത്. അതിന്റെ ബാക്കി നടപടികള്‍ ഒന്നും അറിയില്ലായിരുന്നു. ഇത്രയും വര്‍ഷം ആയിട്ടും പിന്നെ പോട്ടെ എന്ന് കരുതികൊണ്ടാണ് മനസു കൊണ്ട് ക്ഷമിച്ചത്. താക്കീത് നല്‍കി കൊണ്ടാണ് ക്ഷമിച്ചു കേസ് പിന്‍വലിച്ചത് എന്നാണ് ക്രൈം ചാനല്‍ പുറത്തുവിട്ട ഓഡിയോയില്‍ കവേരിയുടെ അമ്മ പറയുന്നത്.