മെലിഞ്ഞിരിക്കുന്ന സ്ത്രീകളെയാണ് ഇഷ്ടം, അന്ന് നാഗാര്‍ജുന അമലയ്ക്ക് മുന്നില്‍ നിബന്ധന വച്ചു, ലംഘിച്ചാല്‍ വിവാഹമോചനം; വെളിപ്പെടുത്തി കുട്ടി പത്മിനി

ഒരു കാലത്ത് തമിഴിലും മലയാളത്തിലും തെലുങ്കിലും അടക്കം നിറഞ്ഞുനിന്ന നായികയായിരുന്നു നടി അമല. തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയുമായുള്ള വിവാഹത്തോടെയാണ് അമല അഭിനയത്തില്‍ നിന്നും മാറി നിന്നത്. 1987ല്‍ കിരായി ദാദ എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതോടെയാണ് നാഗാര്‍ജുനയും അമലയും സുഹൃത്തുക്കളാകുന്നത്.

നാഗാര്‍ജുന ആദ്യ ഭാര്യ ലക്ഷ്മിയുമായി വേര്‍പിരിഞ്ഞതോടെ അമലയുമായി കൂടുതല്‍ അടുത്തു. അതോടെ ഇരുവരും പ്രണയത്തിലാവുകയും 1992ല്‍ വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന അമല നാഗാര്‍ജുനയുടെ നിര്‍മ്മാണ കമ്പനികളുടെയും ഷൂട്ടിംഗ് സ്പോട്ടുകളുടെയും നടത്തിപ്പുകള്‍ നോക്കി നടത്തി.

വിവാഹത്തിന് മുമ്പ് നാഗാര്‍ജുന അമലയ്ക്ക് മുന്നില്‍ നിബന്ധന വച്ചിരുന്നാതായാണ് നടി കുട്ടി പത്മിനി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നാഗാര്‍ജുനയ്ക്ക് സ്ത്രീകള്‍ മെലിഞ്ഞിരിക്കുന്നതാണ് ഇഷ്ടം. തന്റെ ഭാര്യ അങ്ങനെയാവണം എന്നാണ് നടന്‍ ആഗ്രഹിച്ചത്.

തടി കൂട്ടുകയില്ലെന്നും ഇപ്പോഴുള്ളത് പോലെ ശരീരം നിലനിര്‍ത്തണം എന്നുമാണ് നാഗാര്‍ജുന വിവാഹത്തിന് മുമ്പ് അമലയ്ക്ക് മുന്നില്‍ വച്ച നിബന്ധന. അങ്ങനെ ചെയ്തില്ലെങ്കില്‍ തങ്ങളുടെ ബന്ധം വിവാഹമോചനത്തില്‍ പോലും അവസാനിച്ചേക്കാം എന്നും നടന്‍ പറഞ്ഞിരുന്നു.

അതിനാല്‍ അമല ഇപ്പോഴും ആ വാക്ക് തുടരുകയാണ്. വിവാഹം കഴിഞ്ഞ് 30 വര്‍ഷത്തോളമായിട്ടും ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും അമല തന്റെ ഭാരം നിലനിര്‍ത്തുന്നുണ്ട് എന്നാണ് കുട്ടി പത്മിനി ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍