അച്ഛനുമായുള്ള കേസും വഴക്കും തീര്‍ന്നു, വിശ്വസിച്ചവരെല്ലാം ചതിച്ചു, ആരോടും ബന്ധവുമില്ലാതെ ഒറ്റയ്ക്കുള്ള ജീവിതം; കനകയെ സന്ദര്‍ശിച്ച് നടി കുട്ടി പദ്മിനി

‘ഗോഡ്ഫാദറി’ലെ മാലുവും ‘വിയറ്റ്‌നാം കോളനി’യിലെ ഉണ്ണിമോളും എല്ലാം മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പവും തമിഴ് ചലച്ചിത്ര ലോകത്തും സജീവമായിരുന്ന കനക വളരെ പെട്ടെന്നാണ് സിനിമയില്‍ നിന്നും മറഞ്ഞത്.

25 വര്‍ഷത്തോളമായി സിനിമാ മേഖലയില്‍ നിന്നും അകന്നു ജീവിക്കുന്ന കനകയെ ചുറ്റിപ്പറ്റി അനവധി വിവാദങ്ങളും നിറഞ്ഞുനിന്നിരുന്നു. കനകയ്ക്ക് കാന്‍സര്‍ ആയിരുന്നുവെന്നും നടി മരിച്ചെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കനകയും അച്ഛനും തമ്മിലുള്ള സ്വത്ത് തര്‍ക്കവും ഏറെ വിവാദമായിരുന്നു.

കനകയുടെ പുതിയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. കനകയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരിക്കുകയാണ് നടിയും നടികര്‍ സംഘം എക്‌സിക്യൂട്ടിവ് മെംബറുമായ കുട്ടി പദ്മിനി. നടി പങ്കുവച്ച ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്. ചിത്രത്തിനൊപ്പം കുറിച്ച ക്യാപ്ഷനും നടി പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.

കുട്ടി പദ്മിനിയുടെ വാക്കുകള്‍:

വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ പ്രിയപ്പെട്ട ദേവിക മാമിന്റെ മകള്‍, എന്റെ പ്രിയപ്പെട്ട സഹോദരി കനകയുമായി വീണ്ടും ഒന്നിച്ചു. സന്തോഷം അളവറ്റതാണ്, ഞങ്ങള്‍ ഒരുമിച്ച് കുറച്ച് സമയം ചിലവഴിച്ചു. കനകയെ അന്വേഷിച്ചു പോയി. ആ സ്ഥലത്ത് പോയി ഒരുപാട് അന്വേഷിച്ചാണ് കണ്ടു പിടിച്ചത്. ദേവിക എന്ന് പുറത്ത് എഴുതി വച്ചിരുന്നത് കൊണ്ട് എളുപ്പമായി. വീടിന്റെ പുറത്തും അകത്തും പൂട്ടിയിരുന്നു. പക്ഷേ അകത്ത് ലൈറ്റ് ഉണ്ടായിരുന്നു. അടുത്തുള്ള ആളുകളോട് ഒക്കെ ചോദിക്കുമ്പോള്‍ എല്ലാവര്‍ക്കും പറയാനുള്ളത് അവര്‍ എപ്പോ വരുമെന്നോ എപ്പോ പോകുമെന്നോ ഞങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല എന്നാണ്.

അവളുടെ അമ്മ ദേവിക എന്ത് സ്‌നേഹമുള്ള സ്ത്രീ ആയിരുന്നു. അവരുടെ മോള്‍ക്ക് ഈ ഗതി ആയല്ലോ, ആ കുട്ടിയെ സഹായിക്കാന്‍ ഒന്നും ആരും ഇല്ലല്ലോ എന്നോര്‍ത്ത് ഞാന്‍ വിഷമിച്ചു പോയി. പെട്ടെന്നാണ് ഒരു ഓട്ടോയില്‍ കനക വന്നത്. ഞാന്‍ പെട്ടെന്ന് പോയി കെട്ടിപിടിച്ചു. എന്റെ കൂടെ കോഫീ ഷോപ്പിലേക്ക് വരാം എന്ന് സമ്മതിച്ച് ഓട്ടോ വിട്ടിട്ട് കാറില്‍ കയറി. വണ്ടി റിപ്പയര്‍ ആണ് ചേച്ചി അതാ ഇപ്പൊ ഓട്ടോയില്‍ ഒക്കെ പോകുന്നത് എന്ന് പറഞ്ഞു. അവളുടെ വീട്ടില്‍ ഒരു കാര്‍ കിടക്കുന്നുണ്ടായിരുന്നു. ഞാന്‍ അവളോട് പെട്ടെന്ന് ഈ പഴയ കാര്‍ ഒക്കെ കൊടുത്ത് പുതിയ കാര്‍ വാങ്ങാന്‍ പറഞ്ഞു. കോഫീ ഷോപ്പില്‍ പോയി കോഫീ ഒക്കെ കുടിച്ച് എന്നോട് കുറെ സമയം സംസാരിച്ചു.

നല്ല ബബ്ലി ആയിട്ട്, ക്യൂട്ട് ആയിട്ടുണ്ടായിരുന്നു കനക. അവിടെ നിന്നും കേക്ക് ഉള്‍പ്പെടെ അവള്‍ക്ക് ഇഷ്ടപ്പെട്ടത് ഒക്കെ വാങ്ങി കൊടുത്തു ഞാന്‍. പൈസ ഞാന്‍ കൊടുക്കാം എന്ന് പറഞ്ഞിട്ട് സമ്മതിച്ചില്ല. അവള്‍ തന്നെ കൊടുത്തു. നമുക്ക് ഒരുമിച്ച് ഒരു ഇന്റര്‍വ്യൂ ചെയ്യണം എന്ന് ഞാന്‍ പറഞ്ഞു. ചെയ്യാം ചേച്ചി എപ്പോഴാണെന്ന് പറഞ്ഞാല്‍ മതിയെന്നും പറഞ്ഞു എന്നോട്. പിന്നെ ഞങ്ങള്‍ കുറച്ചു നേരം അവളുടെ അമ്മയെക്കുറിച്ചൊക്കെ സംസാരിച്ചു. ചിരിച്ച് സന്തോഷിച്ചു അതൊക്കെ കേട്ടിട്ട്. ഞാന്‍ അവളോട് പറഞ്ഞു നീ ഈ പഴയ വീടൊക്കെ വിട്ടിട്ട്, ഒരു ഫ്‌ലാറ്റ് വാങ്ങി അങ്ങോട്ട് താമസം മാറണം എന്ന്. രാജകുമാരിയെ പോലെ നീ ജീവിക്കണം, എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത് എന്ന് ഞാന്‍ ദേഷ്യപ്പെട്ട് ചോദിച്ചു.

ഇല്ല ചേച്ചി, ഞാന്‍ അച്ഛനുമായിട്ട് സ്വത്തിന്റെ പേരില്‍ ഉണ്ടായിരുന്ന കേസും വഴക്കും ഒക്കെ തീര്‍ന്നു. ഇപ്പോള്‍ കോംപ്രമൈസ് ആയിട്ടുണ്ട്. അത് കേട്ടപ്പോള്‍ തന്നെ സന്തോഷമായി. ഞാന്‍ പോയി അവളുടെ അച്ഛനെ കണ്ട് സംസാരിക്കാന്‍ ഇരുന്നത് ആയിരുന്നു. എന്തിനാണ് കനക നീ ആരോടും ഒരു ബന്ധവും ഇല്ലാതെ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നത്? നിനക്ക് എല്ലാവരോടും സംസാരിച്ച്, ഈ പഴയ വീടൊക്കെ വിട്ട് സുരക്ഷിതയായി ഒരു ഫ്‌ലാറ്റ് എടുത്ത് അവിടെ താമസിച്ച്, കുറെ വിദേശരാജ്യത്തൊക്കെ ടൂര്‍ ഒക്കെ പോയി സന്തോഷമായി ജീവിച്ചൂടെ എന്നൊക്കെ ഞാന്‍ ചോദിച്ചു. ഇപ്പോള്‍ കുറച്ച് വെയ്റ്റ് ഒക്കെ കൂടിയിട്ടുണ്ട്. വെയ്റ്റ് എങ്ങിനെ കുറയ്ക്കാം എന്നൊക്കെ ഞങ്ങള്‍ കുറെ നേരം സംസാരിച്ചു.

കനക നന്നായിട്ട് ഡാന്‍സ് ചെയ്യുന്ന ആളാണ്. നിനക്ക് ഡാന്‍സ് ക്ലാസിനു പൊക്കൂടെ എന്ന് ചോദിച്ചപ്പോള്‍ അയ്യോ ചേച്ചി ഞാന്‍ എങ്ങനെ പോകാനാണ്, അതും ഈ അവസ്ഥയില്‍ എന്നൊക്കെ പറഞ്ഞു. മൊത്തത്തില്‍ എന്തായാലും ആള്‍ സന്തോഷമായി ഇരിക്കുകയാണ്. അവളെ ഒരുപാടുപേര്‍ പറ്റിച്ചിട്ടുണ്ട്. അതുകൊണ്ട് അവള്‍ എല്ലാവരോടും സംസാരിക്കാനും അടുക്കാനും ഒക്കെ പേടിക്കുന്നുണ്ട്. അമ്മ കൊഞ്ചിച്ചു വളര്‍ത്തിയതാണ്. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തുടങ്ങിയതിനു ശേഷം കോടതിയും കേസും മാത്രമായിരുന്നു കനകയുടെ ജീവിതം.

എന്നോട് അവള്‍ പറഞ്ഞത് എനിക്ക് ആരെയും വിശ്വസിക്കാന്‍ പറ്റില്ല ചേച്ചി, എല്ലാവരും നല്ലവരെ പോലെ ഇരിക്കും എന്നിട്ട് അവസാനം എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി എന്നെ ചതിക്കും. അതുകൊണ്ട് എനിക്ക് ആരും വേണ്ടാന്നു ഞാന്‍ തീരുമാനിച്ചു എന്ന്. ഭഗവാന്‍ കൃഷ്ണന്‍ അവള്‍ക്ക് ഒരു നല്ല ജീവിതം ഉണ്ടാക്കി കൊടുക്കും എന്നെനിക്ക് നല്ല പ്രതീക്ഷ ഉണ്ട്.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍