അമ്മയാകാൻ ഒരുങ്ങി നടി മെെഥിലി; ചിത്രങ്ങൾ

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച നടിയാണ് മെെഥിലി. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം ഓണച്ചിത്രങ്ങൾക്കൊപ്പം ജീവിതത്തിലെ മറ്റൊരു വലിയ സന്തോഷം കൂടി പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. തിരുവോണദിനത്തിലാണ് അമ്മയാകാൻ പോകുന്ന വിവരം മൈഥിലി അറിയിച്ചത്.

“ഓണാശംസകൾ, ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു”എന്ന അടിക്കുറിപ്പിനോപ്പമാണ് മൈഥിലി തന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 2022 ഏപ്രിൽ 28നായിരുന്നു​ മൈ​ഥി​ലി​യു​ടെ​യും ആ​ര്‍​ക്കി​ടെ​ക്റ്റാ​യ സ​മ്പ​ത്തി​ന്‍റെ​യും വി​വാ​ഹം.

പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിൻ്റെ കഥ എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി വെള്ളിത്തിരയിലെത്തിയത്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ മൈഥിലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരക്കഥാകൃത്ത് ടി എ റസാഖ് ഈ ചിത്രത്തിൽ ഒരു ഗസൽ ഗായകന്റെ വേഷം ചെയ്തിരിക്കുന്നു.

ടി പി രാജീവന്റെ തിരക്കഥയിൽ രഞ്ജിത്ത് ബാലകൃഷ്ണൻ ആണ് ചിത്രത്തിന്  തിരക്കഥ എഴുതിയത്. രഞ്ജിത്ത് ബാലകൃഷ്ണൻ തന്നെയാണ് സംവിധാനവും നിർവഹിച്ചത്. എ വി അനൂപ്മഹാ സുബൈർ എന്നിവരായിരുന്നു നിർമ്മാണം.

Latest Stories

'നിങ്ങൾ ദളിത് സ്ത്രീകൾ ഇതിന് വേണ്ടിയുള്ളവരാണ്'; നാല് വയസ്സുള്ള മകന് നേരെ തോക്കുചൂണ്ടി ഉത്തർപ്രദേശിൽ ദളിത് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു

അവന്‍ മിന്നിയാല്‍ പിന്നെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, ബുംറയെ പിടിച്ചുകെട്ടാനായിരിക്കും എല്ലാവരും ശ്രമിക്കുക, തുറന്നുപറഞ്ഞ് മുന്‍ താരം

നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം; സന്തോഷ് വര്‍ക്കി അറസ്റ്റില്‍

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

കശ്മീര്‍ ജനതയ്ക്ക് കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസം; പ്രധാനമന്ത്രിക്ക് എന്തുചെയ്യണമെന്നറിയാം; തീവ്രവാദികളെ ഒരിക്കലും പിന്തുണക്കില്ല; രോഷത്തോടെ പിഡിപി നേതാവ് ഇല്‍ത്തിജ മുഫ്തി

തീറ്റ തീറ്റ തീറ്റ എന്ന വിചാരം മാത്രം പോരാ, നല്ല രീതിയിൽ ഫിറ്റ്നസ് ക്രമീകരിക്കണം; യുവതാരത്തിന് ഉപദേശവുമായി യൂനിസ് ഖാൻ

'ഈ മോഹന്‍ലാലിനെ പേടിക്കണം', പ്രതീക്ഷ കാത്തോ 'തുടരും'?; പ്രേക്ഷക പ്രതികരണം

എന്‍ട്രി ഫീയായി ലഹരിയുടെ ഒരു ഷോട്ട്, ചര്‍ച്ചകളില്‍ നിറഞ്ഞ് ഗ്ലാമറസ് വേഷവും; സാനിയക്ക് കടുത്ത വിമര്‍ശനം

'പെഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർ സ്വാതന്ത്ര്യ സേനാനികൾ'; പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി

21 മണിക്കൂർ വരെ സെല്ലിൽ പൂട്ടിയിടുന്നു; പന്തീരാങ്കാവ് കേസിൽ വിജിത്ത് വിജയൻ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം