പിങ്ക് ലഹങ്കയില്‍ സുന്ദരിയായി മിയ; മനസമ്മതത്തിന്റെ വീഡിയോ

നടി മിയയുടെ മനസമ്മതത്തിന്റെ വീഡിയോ പുറത്ത്. ജൂണ്‍ ആദ്യം പള്ളിയില്‍ വെച്ചാണ് മിയയുടെ മനസമ്മതം നടന്നത്. എറണാകുളം സ്വദേശിയായ അശ്വിനാണ് വരന്‍. ലൈറ്റ് പിങ്ക് നിറത്തിലുള്ള ലെഹങ്കയില്‍ അതീവ സുന്ദരി ആയാണ് മിയ എത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്.

വിവാഹത്തെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. പാലാ സ്വദേശിയായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അല്‍ഫോന്‍സാമ്മ എന്ന സീരിയലില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായി.

റെഡ് വൈന്‍, അനാര്‍ക്കലി, മെമ്മറീസ്, വിശുദ്ധന്‍, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്സ് ഡേ, അല്‍മല്ലു, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. മാട്രിമോണി സൈറ്റില്‍ നിന്നാണ് മിയയുടെ അമ്മ അശ്വിനെ കണ്ടെത്തിയത്. കോവിഡ് കാലത്ത് വിവാഹം കഴിഞ്ഞാല്‍ പാലായ്ക്കും എറണാകുളത്തിനും ഹണിമൂണിന് പോകും എന്നായിരുന്നു അശ്വിന്‍ പറഞ്ഞത്.

“”മിയക്ക് ലോകത്തെ ഏറ്റവും ബ്യൂട്ടിഫുള്‍ പ്ലെയ്സ് പാലായാണ്. ഞങ്ങള്‍ എറണാകുളത്ത് നിന്നും പാലായ്ക്കും പിന്നെ, പാലായില്‍ നിന്നും എറണാകുളത്തിനും അങ്ങനെ പൊയ്ക്കൊണ്ടേയിരിക്കും”” എന്നായിരുന്നു അശ്വിന്റെ മറുപടി. കൂടി വന്നാല്‍ തൃശൂര്‍ വരെ എന്നൊക്കെ പറഞ്ഞിരുന്ന അമ്മയ്ക്ക് എറണാകുളത്തുള്ള ചെക്കനെ ഇഷ്ടമായി. ദേ നോക്ക് എന്ന് പറഞ്ഞ് പിന്നാലെ നടക്കാന്‍ തുടങ്ങി എന്നാണ് മിയ വനിത ഓണ്‍ലൈനോട് വ്യക്തമാക്കിയത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം