നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍. നടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് നടി ചികിത്സയിലുള്ളത്. ബിഗ് ബോസ് താരവും സാമൂഹിക പ്രവര്‍ത്തകയുമായ ദിയ സനയാണ് വിവരം പുറത്തുവിട്ടത്. ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ചാണ് ദിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

”മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ഗൗതം ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ ആണ്. അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ ഗൂഗിള്‍ പേ നമ്പര്‍ മോളിയമ്മയുടെ മകന്‍ ജോളിയുടേതാണ് 8606171648
സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കണേ” എന്നാണ് ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് ദിയ കുറിച്ചിരിക്കുന്നത്.

നേരത്തെ രണ്ട് അറ്റാക്ക് വന്നിട്ടുള്ള കാര്യം മോളി കണ്ണമാലി തുറന്നു പറഞ്ഞിരുന്നു. അന്ന് മമ്മൂട്ടി സഹായിച്ചതിനെ കുറിച്ചും താരം വ്യക്തമാക്കിയിരുന്നു. ‘സ്ത്രീധനം’ എന്ന സീരിയലിലൂടെയാണ് മോളി അഭിനയ രംഗത്തേക്ക് എത്തുന്നത്. സീരിയലിലെ ‘ചാള മേരി’ എന്ന കഥാപാത്രത്തിലൂടെയാണ് നടി ശ്രദ്ധ നേടുന്നത്.

‘പുതിയ തീരങ്ങള്‍’ എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്കെത്തിയ മോളി പിന്നീട് ‘അന്നയും റസൂലും’, ‘അമര്‍ അക്ബര്‍ അന്തോണി’, ‘ദ ഗ്രേറ്റ് ഫാദര്‍’, ‘കേരള കഫെ’, ‘ചാപ്പ കുരിശ്’, ‘ചാര്‍ലി’ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ജോയ് കെ മാത്യു സംവിധാനം ചെയ്യുന്ന ‘ടുമോറോ’ എന്ന ഹോളിവുഡ് ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

Latest Stories

സിനിമയെ സിനിമയായി കാണണമെന്ന് രാജീവ് ചന്ദ്രശേഖര്‍; കോര്‍യോഗം എമ്പുരാന്‍ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല; അണികളുടെ 'എമ്പുരാന്‍' പ്രതിഷേധം തള്ളി ബിജെപി

ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരിശീലന വെടിവയ്പ്പ്; കൊച്ചി കടലില്‍ പോകുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം

ആശ സമരം 48-ാം ദിവസം; 50-ാം ദിവസം മുടി മുറിച്ച് പ്രതിഷേധം

IPL 2025: ഇത്രക്ക് ചിപ്പാണോ മിസ്റ്റർ കോഹ്‌ലി നിങ്ങൾ, ത്രിപാഠിയുടെ വിക്കറ്റിന് പിന്നാലെ നടത്തിയ ആഘോഷം ചീപ് സ്റ്റൈൽ എന്ന് ആരാധകർ; വീഡിയോ കാണാം

IPL 2025: വയസ്സനാലും ഉൻ സ്റ്റൈലും ബുദ്ധിയും ഉന്നൈ വിട്ടു പോകവേ ഇല്ലേ, നൂർ അഹമ്മദിനും ഭാഗ്യതാരമായി ധോണി; മുൻ നായകൻറെ ബുദ്ധിയിൽ പിറന്നത് മാന്ത്രിക പന്ത്; വീഡിയോ കാണാം

IPL 2025: ഏകദിന സ്റ്റൈൽ ഇന്നിംഗ്സ് ആണെങ്കിൽ എന്താ, തകർപ്പൻ നേട്ടം സ്വന്തമാക്കി കോഹ്‌ലി; ഇനി ആ റെക്കോഡും കിങിന്

ഓപ്പറേഷൻ ഡി ഹണ്ട്: ഇന്നലെ രജിസ്റ്റർ ചെയ്തത് 120 കേസുകൾ;ലഹരി വേട്ട തുടരുന്നു

പുറകിൽ ആരാണെന്ന് ശ്രദ്ധിക്കാതെ ആത്മവിശ്വാസം കാണിച്ചാൽ ഇങ്ങനെ ഇരിക്കും, വീണ്ടും ഞെട്ടിച്ച് ധോണി; ഇത്തവണ പണി കിട്ടിയത് ഫിൽ സാൾട്ടിന്

'എമ്പുരാനിലെ ബിജെപി വിരുദ്ധ ഉള്ളടക്കത്തിൽ പ്രതികരിച്ചില്ല, സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വീഴ്ചപ്പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം

ഗാസയിലേക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഇസ്രായേൽ സുപ്രീം കോടതി