നോക്കെത്താ ദൂരത്തില്‍ മോഹന്‍ലാലിന്റെ നായികയായി 34 വര്‍ഷം മുമ്പ് സിനിമയിലേക്ക് എത്തിയ നടിയാണ് നദിയ മൊയ്തു. ഇന്നും ആ കഥാപാത്രം നിത്യഹരിതയായി നിലനില്‍ക്കുന്നുണ്ട്. അടുത്തിടെ മോഹന്‍ലാല്‍ ചിത്രം നീരാളിയിലൂടെ അഭിനയത്തിലേക്ക് നദിയ മടങ്ങിയെത്തിയിരുന്നു. ഇപ്പോഴിതാ ആരാധക മനസുകളിലേക്കും ഒരു മടങ്ങിവരവിന്റെ വാതില്‍ തുറന്നിരിക്കുകയാണ് നദിയ. തന്റെ വിശേഷങ്ങളും ചിന്തകളും പങ്കുവെയ്ക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു അക്കൗണ്ട് തുറന്നിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷം കുടുംബത്തിനൊപ്പം ജപ്പാനിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നദിയ.
മറക്കാനാവാത്ത ഒരു ഒത്തുകൂടലിന്റെ ഓര്‍മ്മകള്‍ എന്നാണ് കഴിഞ്ഞുപോയ ആ അവധിക്കാല യാത്രയെ നദിയ വിശേഷിപ്പിച്ചിരിക്കുന്നത്. പെണ്‍മക്കള്‍ക്കൊപ്പം അവരോളം തന്നെ ചുറുചുറുക്കോടെയിരിക്കുന്ന നദിയയെ ആണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുക. ഇതില്‍ ആരാണ് അമ്മ, നിങ്ങള്‍ സഹോദരിമാരാണോ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
https://www.instagram.com/p/B_CifU1DRC3/?utm_source=ig_web_copy_link
1988- ലായിരുന്നു നദിയയുടെ വിവാഹം. ശിരീഷ് ഗോഡ്‌ബോലെയാണ് നദിയയുടെ ഭര്‍ത്താവ്. സനം, ജന എന്നിങ്ങനെ രണ്ടു പെണ്‍കുട്ടികളാണ് ഇവര്‍ള്ളത്. ഏറെനാള്‍ അമേരിക്കയിലും യുകെയിലുമൊക്കെയായിരുന്ന നദിയ ഇപ്പോള്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലാണ് താമസിക്കുന്നത്.