'ഞാന്‍ സത്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും'; മുന്നറിയിപ്പുമായി പ്രിയ വാര്യര്‍

അഡാര്‍ ലവ് എന്ന ചിത്രം ഇറങ്ങുന്നതിനും മുമ്പ് ചിത്രത്തിലെ ഒറ്റ ഗാനരംഗത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യര്‍. എന്നാല്‍ തുടക്കത്തില്‍ കിട്ടിയ സ്വീകാര്യത പ്രിയയ്ക്ക് പിന്നീട് ലഭിച്ചില്ലെന്നാണ് സത്യം. സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോളുകളാണ് പ്രിയയ്‌ക്കെതിരെ ഉയര്‍ന്നത്. ചിത്രത്തിന്റെ കാര്യവും വ്യത്യസ്തമായില്ല. ചിത്രത്തെ ചുറ്റിപ്പറ്റി ഏറെ വിവാദങ്ങളും പ്രശ്‌നങ്ങളും തലപൊക്കിയിരുന്നു. ഇപ്പോളിതാ സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രിയ വാര്യര്‍. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ മുന്നറിയിപ്പ്.

“സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിനാണ് മറ്റുള്ളവരെ പോലെയാകാന്‍ ശ്രമിക്കുന്നത് എന്നു കരുതി മൗനം പാലിക്കുന്നുവെന്നേയുള്ളൂ എന്നു മാത്രം.. കാരണം കര്‍മ്മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരും. ആ സമയം അത്ര ദൂരെയുമല്ല.” പ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പ്രിയ വാര്യരെ കുറിച്ച് ചോദിച്ചപ്പോള്‍ നടി നൂറിന്‍ ഷെരീഫ് നല്‍കിയ മറുപടി ഏറെ ചര്‍ച്ചയായിരുന്നു. തങ്ങള്‍ തമ്മില്‍ കോണ്‍ടാക്ട് ഒന്നുമില്ലെന്നും ഷൂട്ടിംഗ് സെറ്റിലും കാര്യമായ സൗഹൃദമൊന്നുമില്ലായിരുന്നു എന്നായിരുന്നു നൂറിന്‍ പറഞ്ഞത്. പ്രിയ ആകെ മാറിപ്പോയെന്നാണ് സംവിധായകന്‍ ഒമര്‍ ലുലുവും ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രിയയുടെ കുറിപ്പ് ശ്രദ്ധ നേടുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു