ഭർത്താവിന്റെ മരണശേഷവും നടി രേഖ സിന്ദൂരം അണിയുന്നു; കാരണം ഇത്!!!

ബോളിവുഡിലെ താരറാണിയായി ആരാധകരുടെ മാത്രമല്ല നടന്മാരുടെ പോലും ക്രഷ് ആയി മാറിയ നടിയാണ് രേഖ. ഇന്നും ഇഷ്ടനടിമാരെ കുറിച്ച് ചോദിച്ചാല്‍ പലരും രേഖയുടെ പേരായിരിക്കും പറയുക. പഴയ താരപ്രൗഡിയൊക്കെ മങ്ങി തുടങ്ങിയെങ്കിലും നടി ഇന്നും അതുപോലെ സുന്ദരിയായി വാഴുകയാണ്. രേഖയുടെ പരമ്പരാഗത വേഷങ്ങൾ എപ്പോഴും ശ്രദ്ധനേടാറുണ്ട്. അവാർഡ് നിശകൾക്കും വിവാഹച്ചടങ്ങുകൾക്കും മറ്റ് പരിപാടികൾക്കുമെല്ലാം സാരിയും ആഭരണങ്ങളും അണിഞ്ഞ് എത്തുന്ന താരം ഒഴിവാക്കാത്ത ഒന്നാണ് നെറ്റിയിലെ സിന്ദൂരം.

ഇന്ത്യൻ ആചാരങ്ങൾ അനുസരിച്ച് ഭർത്താവ് മരണപ്പെട്ട സ്ത്രീകളും അവിവാഹിതരും സിന്ദൂരം അണിയാറില്ല. ഭർത്താവ് മരണപ്പെട്ടിട്ടും രേഖയുടെ നെറുകയിലെ സിന്ദൂരം എപ്പോഴും ചർച്ചാവിഷയമാകാറുണ്ട്. ബിസിനസുകാരനായ മുകേഷ് അഗർവാളുമായി 1990ലായിരുന്നു രേഖയുടെ വിവാഹം. ഏഴുമാസം മാത്രമാണ് ഇരുവരുടെയും ദാമ്പത്യജീവിതം നീണ്ടത്. മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന മുകേഷിൻ്റെ ആത്മഹത്യ രേഖയുടെ ജീവിതത്തെ സാരമായി പിടിച്ചുലച്ചിരുന്നു.

മുകേഷിൻ്റെ കുടുംബത്തിൽ നിന്നും സിനിമാമേഖലയിൽ നിന്നുമടക്കം കുത്തുവാക്കുകൾ നേരിടേണ്ടി വന്നെങ്കിലും രേഖ ബോളിവുഡിൽ തന്റെ താരപദവി ഉറപ്പിക്കുക തന്നെയായിരുന്നു. എന്തുകൊണ്ടാണ് നടി സിന്ദൂരം ഇപ്പോഴും അണിയുന്നതെന്ന് അറിയാമോ? വിവാഹത്തിന് മുൻപും സിനിമാ ലൊക്കേഷനുകൾക്ക് പുറത്ത് രേഖ നെറുകയിൽ സിന്ദൂരം അണിയാറുണ്ടായിരുന്നു. 1980ൽ റിഷി കപൂറിൻ്റെയും നീതു കപൂറിൻ്റെയും വിവാഹച്ചടങ്ങിലാണ് രേഖ ആദ്യമായി സിന്ദൂരം അണിഞ്ഞെത്തിയത്. പരമ്പരാഗത വസ്ത്രങ്ങളിൽ അതീവ സുന്ദരിയായി സിന്ദൂരം തൊട്ടെത്തിയ രേഖ ഏവരെയും ഞെട്ടിച്ചു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, കപൂർ കുടുംബം അടക്കം ചടങ്ങിൽ സന്നിഹിതരായിരുന്നു.

സിനിമാ ചിത്രീകരണത്തിനായി സിന്ദൂരം തൊട്ടതാണെന്നും അത് പിന്നീട് മായ്ക്കാൻ മറന്നതാണെന്നുമാണ്
അന്ന് രേഖ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. 1982ൽ അന്നത്തെ ഇന്ത്യൻ പ്രസിഡൻ്റായിരുന്ന നീലം സഞ്ജീവ റെഡ്ഡിയോടാണ് സിന്ദൂരം അണിയാനുള യഥാർത്ഥ കാരണം രേഖ വെളിപ്പെടുത്തിയത്. ഉമ്രാവു ജാൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം പ്രസിഡൻ്റിൽ നിന്ന് ഏറ്റുവാങ്ങവേ നടിയോട് എന്തുകൊണ്ടാണ് സിന്ദൂരം അണിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. താൻ ജനിച്ച നഗരത്തിൽ സിന്ദൂരം തൊടുന്നത് ഫാഷനാണെന്നായിരുന്നു രേഖയുടെ മറുപടി.

1990ൽ ഭർത്താവ് മുകേഷിൻ്റെ മരണശേഷവും നെറുകയിൽ സിന്ദൂരം തൊടുന്നത് രേഖ തുടർന്നു. 2008ൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും സിന്ദൂരം അണിയുന്നത് തുടരുന്നതിൻ്റെ കാരണം അവർ വിശദീകരിച്ചു. മറ്റുളവരുടെ പ്രതികരണത്തെക്കുറിച്ച് താൻ ബോധവതിയാകാറില്ലെന്നും സിന്ദൂരം അണിയുന്നത് എനിക്ക് അനുയോജ്യമാണെന്നും മനോഹരമാണെന്നും താൻ കരുതുന്നുവെന്നുമായിരുന്നു താരത്തിൻ്റെ മറുപടി.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ