എന്റെ ചിത്രം നോക്കി സ്വയംഭോഗം ചെയ്യുന്നവരുടെ ഊര്‍ജ്ജം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ എനിക്കൊന്നും ചെയ്യാനില്ല; കണ്ട് സ്വയം തൃപ്തിപ്പെടുത്തണമെങ്കില്‍ ആയിക്കോളൂ; പൊട്ടിത്തെറിച്ച് സാധിക

സൈബര്‍ ഇടത്തില്‍ നടക്കുന്ന അശ്ലീല അധിക്ഷേപങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമെതിരെ പൊട്ടിത്തെറിച്ച് നടിയും മോഡലുമായ സാധിക വേണുഗോപാല്‍. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെവരുന്ന അശ്ലീല കമന്റുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി നടി എത്തിയിരിക്കുന്നത്. ഇത്തരം പോസ്റ്റുകള്‍ക്ക് താഴെ ചിലര്‍ തങ്ങളുടെ അശ്ലീലം ശര്‍ദ്ദിക്കാറുണ്ടെന്നും അനാവശ്യമെസേജുകള്‍ അയക്കാറുണ്ടെന്നും നടി ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി.

”നിങ്ങള്‍ എന്റെ ചിത്രം നോക്കി സ്വയംഭോഗം ചെയ്യുകയും നിങ്ങളുടെ ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കില്‍, എനിക്കതില്‍ ഒന്നും ചെയ്യാനില്ല. പക്ഷെ നിങ്ങള്‍ അനാവശ്യ കമന്റിടുകയോ എന്റെ ഇന്‍ബോക്സിലേക്ക് വേണ്ടാത്തത് അയക്കുകയും ചെയ്താല്‍ നിങ്ങളെ റിമൂവ് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ഒരു നിമിഷം പോലും ഞാന്‍ വൈകില്ലന്നും അവര്‍ വ്യക്തമാക്കി.

നട്ടെല്ലുള്ളവരെ പോലെ പെരുമാറണം. നിങ്ങള്‍ക്ക് എന്തെങ്കിലുമോ ആരെയെങ്കിലുമോ കണ്ട് സ്വയം തൃപ്തിപ്പെടുത്തണമെങ്കില്‍ ആയിക്കോളൂ. അത് നിങ്ങളുടെ ജീവിതം. പക്ഷെ അത് സ്വകാര്യമായി വെക്കണം, പരസ്യമായി ചെയ്യരുത്. കമന്റ് ചെയ്യാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ രീതിയനുസരിച്ച് വിമര്‍ശിക്കുകയും ചെയ്യാം. പക്ഷെ ബഹുമാനം വേണം. ഞാനും വികാരങ്ങളുള്ള മനുഷ്യനാണ്, സ്ത്രീയാണ്.

ബഹുമാനിക്കാന്‍ പഠിക്കുന്ന ഒരു സ്ത്രീയില്‍ നിന്നാണ് നിങ്ങളും ജനിച്ചതെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ ഫോളേവേഴ്സിന് കൂട്ടാനല്ല ഇവിടെ നില്‍ക്കുന്നത്. എണ്ണത്തേക്കാള്‍ നിലവാരത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നതെന്നും ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ സാധിക പറഞ്ഞു.

നടിയുടെ പ്രതികരണത്തെ പിന്തുണച്ച് ഒരുപാട് പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരക്കാരെ വെളിച്ചത്ത് കൊണ്ടു വരണമെന്നും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നുമൊക്കെയാണ് പിന്തുണയുമായി എത്തുന്നവര്‍ കുറിക്കുന്നത്.

താന്‍ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടിന്റെ പേരില്‍ സ്ലട്ട് ഷെയ്മിംഗ് അടക്കം ഇതിനു മുമ്പും സാധികയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. നടി വൈഗയ്ക്കൊപ്പമുള്ള ചിത്രത്തില്‍ തുണിയഴിക്കാന്‍ ആവശ്യപ്പെട്ടെത്തിയ ഒരാള്‍ക്ക് സാധിക നല്‍കിയ മറുപടി നേരത്തെ വാര്‍ത്തയായിരുന്നു. ”പരസ്യമായി ഫോട്ടോ കാണുമ്‌ബോള്‍ ഇതൊക്കെ ആണ് അവസ്ഥ എങ്കില്‍ കേരളത്തില്‍ പീഡനം കൂടുന്നതില്‍ അതിശയമില്ല. സ്വന്തം അമ്മയും പെങ്ങളുമൊക്കെ എങ്ങനെ ആ വീട്ടില്‍ ഇവരെ ഒക്കെ വിശ്വസിച്ചു ഉറങ്ങുവോ ആവോ. ദൈവം തുണ. പ്രതികരിക്കരുതെന്ന് ആഗ്രഹമുണ്ട്. ഇന്ന് ഫോട്ടോ കണ്ട് ഇതു പറഞ്ഞവന്‍ നാളെ പെണ്ണിനെ നേരില്‍ കാണുമ്പോള്‍ തുണിയെങ്ങാനും വലിച്ചു പറിച്ചാലോ? അപ്പോ ഇപ്പോ പ്രതികരിക്കാത്തത് തെറ്റായെന്ന് എനിക്ക് തോന്നില്ലേയെന്നും സാധിക പ്രതികരിച്ചിരുന്നു.

അടുത്തിടെ നടന്ന അഭിമുഖത്തിലും നടി കുറെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ചില അഡ്ജസ്റ്റ്മെന്റുകള്‍ക്കു തയ്യാറെങ്കില്‍ നായിക വേഷം തരാമെന്ന് പലപ്പോഴായി പലരും പറഞ്ഞിട്ടുണ്ടെന്ന് നടി പറഞ്ഞിരുന്നു. ഇങ്ങനെ അഡ്ജസ്റ്റ്മെന്റുകള്‍ ആവശ്യപ്പെട്ടവരോട് എല്ലാം ‘നോ’ ആണ് പറഞ്ഞത്. ചിലപ്പോള്‍ ആ സിനിമയുടെ പ്രൊഡ്യൂസറോ, ഡയറക്ടറോ ഇതൊന്നും അറിഞ്ഞിട്ടു പോലുമുണ്ടാവില്ല. ഇടയില്‍ നില്‍ക്കുന്നവരാണ് ഇത്തരം ചോദ്യങ്ങളുമായി വിളിക്കുന്നത്. ഫോണിലൂടെയാണ് പലപ്പോഴും ഇത്തരം ആവശ്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. എനിക്ക് സിനിമ ഇല്ലെങ്കിലും ജോലി ചെയ്യാന്‍ പറ്റും.

മാത്രമല്ല ഒരിടത്ത് യെസ് പറഞ്ഞാല്‍ പിന്നെ ഒരിക്കലും മറ്റൊരിടത്ത് നോ പറയാന്‍ പറ്റില്ല. നോ എന്നും, ഇത്തരം അനുഭവങ്ങള്‍ ഉണ്ടായെന്നും തുറന്നു പറയുന്നവരെ ആളുകള്‍ക്ക് പേടിയാണ്. പിന്നെ നല്ല സിനിമാക്കാരും നമ്മള്‍ പ്രശ്നക്കാരി ആണെങ്കിലോ എന്നു കരുതി വിളിക്കാതിരിക്കും, അങ്ങനെയും അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാധിക വെളിപ്പെടുത്തി.

ഇങ്ങനെ അഡ്ജസ്റ്റ്മെന്റുകള്‍ക്കു വിളിക്കുന്നതിനു പിന്നില്‍ എന്റെ ഫോട്ടോഷൂട്ടുകള്‍ ഒരു പരിധി വരെ കാരണമായേക്കാം. മോഡലിംഗ് പണ്ടു മുതല്‍ക്കേ എന്റെ പാഷനാണ്. അതു വെച്ച് എന്നെ ജഡ്ജ് ചെയ്യരുത്. എന്റെ ഫോട്ടോ കണ്ട് എന്റെ സ്വഭാവം ഇതാണ് എന്നൊരു ചിന്ത ഉണ്ടാവേണ്ട കാര്യമില്ല. അങ്ങനെ തോന്നിയാല്‍ അത് അവരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണെ്നും സാധിക പറയുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം