'ബാല്യകാല സുഹൃത്തില്‍ നിന്നും ഭര്‍ത്താവിലേക്ക്'; നടി സാക്ഷി അഗര്‍വാള്‍ വിവാഹിതയായി

തെന്നിന്ത്യന്‍ താരം സാക്ഷി അഗര്‍വാള്‍ വിവാഹിതയായി. ബാല്യകാല സുഹൃത്ത് ആയ നവ്‌നീത് ആണ് വരന്‍. ഗോവയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ‘രാജാ റാണി’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സാക്ഷി അഗര്‍വാള്‍.

”ബാല്യകാല സുഹൃത്തില്‍ നിന്ന് പങ്കാളിയിലേക്ക്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം. സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും നാളുകള്‍” എന്നാണ് വിവാഹച്ചിത്രങ്ങള്‍ പങ്കുവച്ച് സാക്ഷി അഗര്‍വാള്‍ കുറിച്ചിരിക്കുന്നത്. അതേസമയം, രാജാ റാണിയില്‍ ചെറിയൊരു റോള്‍ ചെയ്ത് സിനിമയില്‍ എത്തിയ സാക്ഷി പിന്നീട് കന്നഡ സിനിമകളിലൂടെ തിരക്കേറിയ നായികയായി.

ഒരായിരം കിനാക്കളാല്‍ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ കാല, അജിത്തിന്റെ വിശ്വാസം, ടെഡ്ഡി, സിന്‍ഡ്രല്ല, അരണ്‍മനൈ 3, നാന്‍ കടവുളൈ ഇല്ലേ, ബഗീര തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ സാക്ഷി അഭിനയിച്ചിട്ടുണ്ട്. അധര്‍മ കഥൈകള്‍ എന്ന ചിത്രമാണ് സാക്ഷിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. ഗസ്റ്റ് ചാപ്റ്റര്‍ 2, ദ നൈറ്റ് എന്നീ സിനിമകള്‍ നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Latest Stories

'പി ആർ ബലത്തിനും പണക്കൊഴുപ്പിനും മുൻപിൽ നിയമവ്യവസ്ഥ മുട്ടിലിഴയരുത്'; ഹണി റോസിന് പിന്തുണയുമായി വി ടി ബൽറാം

ആൺനോട്ടങ്ങളെയും ലൈംഗിക ദാരിദ്ര്യത്തെയും വളരെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നു; ഹണി റോസിനെതിരെ ഫറ

സ്ത്രീത്വത്തെ അപമാനിച്ചതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ്; ഹണി റോസിന്റെ പരാതിയിൽ നടപടി

സിബിഐ പാർട്ടിയെ പ്രതിയാക്കിയതാണ്, പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഐഎമ്മിന് ബന്ധമില്ല: എംവി ഗോവിന്ദൻ

തെറിയും മോശം വാക്കുകളും പറയുന്നതാണോ നിങ്ങളുടെ ആരാധന, എന്തിനാണ് ഈ ഇരട്ട മുഖം?

2025 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.4 ശതമാനത്തിലേക്ക് കുറയാൻ സാധ്യതയുള്ളതായി സർക്കാർ കണക്കുകൾ

തിരിച്ചുവരവ് അറിയിച്ച് ഇന്ത്യ പേസർ മുഹമ്മദ് ഷമി

ഞാനായിരുന്നു പരിശീലകനെങ്കില്‍ അവന്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ കളിച്ചേനെ: ബിസിസിഐയെ രൂക്ഷമായി വിമര്‍ശിച്ച് രവി ശാസ്ത്രി

തൃണമൂല്‍ കോണ്‍ഗ്രസില്‍ തമ്മില്‍തല്ല്; മമതയും അനന്തരവന്‍ അഭിഷേകും തമ്മില്‍ ശീതസമരം; രണ്ട് വിഭാഗമായി ചേരിതിരിഞ്ഞു ചര്‍ച്ചകള്‍; ബംഗാളില്‍ ബിജെപിയ്ക്ക് ഗുണം ചെയ്യുമോ തൃണമൂല്‍ പോര്?

ഇന്ത്യയിൽ 3 ബില്യൺ ഡോളർ നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ്, 2030-ഓടെ 10 ദശലക്ഷം ആളുകളെ AI-യിൽ പരിശീലിപ്പിക്കും