നിങ്ങളാണ് ഞങ്ങളുടെ ഗോള്‍ഡ് മെഡല്‍, ഒറ്റയ്ക്കല്ല, വലിയൊരു ശക്തി നിങ്ങളോടൊപ്പമുണ്ട്; വിനേഷിനൊപ്പം താരങ്ങളും

പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ അയോഗ്യയാക്കിയ വിനേഷ് ഫോഗട്ടിന് പിന്തുണയുമായി നടി സാമന്ത. നിങ്ങള്‍ തനിച്ചല്ല എന്നും ഒപ്പം ഇന്ത്യ എന്ന വലിയൊരു ശക്തി ഉണ്ടെന്ന് ഓര്‍ക്കണം എന്നാണ് സാമന്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. എല്ലാ ഉയര്‍ച്ചയിലും താഴ്ച്ചയിലും എപ്പോഴും നിങ്ങളോടൊപ്പം നില്‍ക്കുമെന്നും നടി കുറിച്ചു.

”ചില സമയങ്ങളില്‍, ഏറ്റവും പ്രതിരോധശേഷിയുള്ള വ്യക്തികള്‍ ഏറ്റവും കഠിനമായ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. നിങ്ങള്‍ തനിച്ചല്ല, വലിയൊരു ശക്തി നിങ്ങളെ കാണുന്നുണ്ടെന്ന് ഓര്‍മ്മിക്കുക. ബുദ്ധിമുട്ടുകള്‍ക്കിടയിലും നിലനില്‍ക്കാനുള്ള നിങ്ങളുടെ ശ്രദ്ധേയമായ കഴിവ് തീര്‍ച്ചയായും പ്രശംസനീയമാണ്.”

”നിങ്ങളുടെ എല്ലാ ഉയര്‍ച്ചയിലും താഴ്ച്ചയിലും ഞങ്ങള്‍ എപ്പോഴും നിങ്ങളോടൊപ്പം നില്‍ക്കും” എന്നാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് വിനേഷിന് പിന്തുണയറിയിച്ച് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

”വിനേഷ്, നിങ്ങളാണ് ഞങ്ങളുടെ ഗോള്‍ഡ് മെഡല്‍, നിങ്ങള്‍ വിജയിയാണ്. സല്യൂട്ട്, നിങ്ങളോടൊപ്പമുണ്ട്” എന്നാണ് നടി പാര്‍വതി തിരുവോത്ത് കുറിച്ചത്. അതേസമയം, ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയിലാണ് വിനേഷ് പരാജയപ്പെട്ടത്.

ഉറച്ച സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയായിരുന്നു വിനേഷ് ഫോഗട്ട്. അനുവദിനീയമായതിലും 100 ഗ്രാം ഭാരം കൂടിയതാണ് താരത്തിന് വിനയായത്. അയോഗ്യയായ സ്ഥിതിക്ക് ഈ ഇനത്തില്‍ അവസാന സ്ഥാനക്കാരി ആയിട്ടായിരിക്കും വിനേഷിന്റെ പേര് ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more