'ഓഹ് മൈ ഗോഡ് ടെണ്ടുല്‍ക്കര്‍ ഔട്ടാ..'; ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തില്‍ നഗ്മയ്ക്ക് ശബ്ദം നല്‍കിയ നായിക ആരാണ് എന്നറിയുമോ?

1998ല്‍ പുറത്തിറങ്ങിയ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിലെ കഥാപാത്രങ്ങള്‍ക്കും കോമഡി രംഗങ്ങള്‍ക്കും ഇന്നും ആരാധകരേറെയുണ്ട്. ട്രോളുകളിലും റീല്‍സിലും സിനിമയിലെ ചില രംഗങ്ങള്‍ ഇന്നും ചിരി പടര്‍ത്തുന്നുണ്ട്. ബിന്ദു പണിക്കര്‍, കെപിഎസി ലളിത, കലാരഞ്ജിനി, നഗ്മ, ജഗതി, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു.

ചിത്രത്തില്‍ നഗ്മയ്ക്ക് ശബ്ദം നല്‍കിയത് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു നടിയായിരുന്നു. എണ്‍പതുകളിലെ തിളങ്ങുന്ന താരമായിരുന്നു സരിതയാണ് നഗ്മയ്ക്ക് ശബ്ദം നല്‍കിയത്. നടി എന്നതിനൊപ്പം തന്നെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന രീതിയിലും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സരിത.

സുഹാസിനി, ശോഭന, സുധാ ചന്ദ്രന്‍, ഭാനുപ്രിയ, വിജയശാന്തി, രാധ, ശരണ്യ, നാദിയ, ജയഭാരതി, ശോഭ, അമല, ശ്രീദേവി, മധുബാല, നഗ്മ, മീന, രമ്യ കൃഷ്ണന്‍, പ്രിയ രാമന്‍, ഉര്‍വശി, റോജ, സൗന്ദര്യ, താബു, സുസ്മിത സെന്‍, ശാലിനി, സിമ്രാന്‍, സ്‌നേഹ, ഖുശ്ബു തുടങ്ങി അമ്പതിലേറെ നായികമാര്‍ക്ക് വിവിധ ഭാഷാ ചിത്രങ്ങളിലായി സരിത ശബ്ദം നല്‍കിയിട്ടുണ്ട്.

കെ ബാലചന്ദര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ മരോ ചരിത്രയിലൂടെയാണ് സരിത അഭിനയരംഗത്തേക്ക് എത്തിയത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായി 250 ലധികം ചിത്രങ്ങളില്‍ സരിത അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ നടി മമ്മൂട്ടിക്കൊപ്പം അഭിനയിച്ച കാതോടും കാതോരം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം