നടി ഷാലിന്‍ സോയ പ്രണയത്തില്‍; കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍

നടി ഷാലിന്‍ സോയയും പ്രമുഖ തമിഴ് യൂട്യൂബറും പ്രണയത്തില്‍. യൂട്യൂബര്‍ ടിടിഎഫ് വാസനുമായി നടി പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഷാലിന്‍ അടക്കമുള്ള താരങ്ങള്‍ പങ്കെടുക്കുന്ന രസകരമായ പാചക റിയാലിറ്റി ഷോകളിലൊന്നാണ് ‘കുക്ക് വിത്ത് കോമാലി’.

‘മൈ ലവര്‍ ഇന്‍ കുക്ക് വിത്ത് കോമാലി’ എന്ന തലക്കെട്ടോടെ ഷാലിനൊപ്പമുള്ള വീഡിയോയാണ് വാസന്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരിക്കുന്നത്. ഷാലിനുമായുള്ള ബന്ധം ഈ തലക്കെട്ടിലൂടെ തന്നെ വാസന്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. കോമാലിയുടെ അഞ്ചാം സീസണിലാണ് ഷാലിന്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

അതേസമയം, ടെലിവിഷനിലൂടെയാണ് ഷാലിന്‍ കരിയര്‍ ആരംഭിക്കുന്നത്. 2004ല്‍ ‘മിഴി തുറക്കുമ്പോള്‍’ എന്ന സീരിയലിലൂടെയാണ് ഷാലിന്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. നിരവധി സീരിയലുകള്‍ ചെയ്തതിന് ശേഷമാണ് സിനിമയില്‍ നടി ശ്രദ്ധ നേടുന്നത്.

‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെയാണ് ഷാലിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’, ‘മാണിക്യകല്ല്’, ‘മല്ലുസിംഗ്’, ‘ധമാക്ക’ എന്നിവയാണ് നടി ശ്രദ്ധ നേടിയ സിനിമകള്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘കണ്ണകി’ എന്ന ചിത്രത്തിലെ നടിയുടെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Latest Stories

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ