മകല്‍ അനന്ത നാരായണിയുടെ ചിത്രങ്ങള്‍ ഒന്നും നടി ശോഭന ഇതുവരെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ല. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ ശോഭന സജീവമാവുമ്പോഴും മകള്‍ നാരായണിയെ അതില്‍ നിന്നെല്ലാം താരം അകറ്റി നിര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴിതാ അമ്മയും മകളും ഒന്നിച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ശോഭനയെ പോലെ തന്നെ ഗംഭീരമായാണ് നാരായണിയും ചുവടുകള്‍ വയ്ക്കുന്നത്. ശോഭനയുടെ ഫാന്‍പേജിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്.
ശോഭനയേയും നാരായണിയേയും ഒന്നിച്ചു കാണാനായതിന്റെ സന്തോഷം പ്രകടിപ്പിക്കുകയാണ് ആരാധകര്‍. ശോഭന ദത്ത് എടുത്ത് വളര്‍ത്തുന്ന കുട്ടിയാണ് അനന്ത നാരായണി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ താരം മകളെ പരിചയപ്പെടുത്തിയിട്ടില്ല. ദത്ത് എടുത്ത മകളാണെങ്കിലും അമ്മയെ പോലെ തന്നെ എന്ന കമന്റുകളുമായാണ് പലരും എത്തുന്നത്.
അതേസമയം, സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ശോഭന ചെന്നൈയില്‍ കലാര്‍പ്പണ എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണ്. നൃത്ത പരിപാടികളുമായി തിരക്കിലാണ് താരം ഇപ്പോള്‍. 2020ല്‍ പുറത്തിറങ്ങിയ ‘വരനെ ആവശ്യമുണ്ട്’ ചിത്രമാണ് ശോഭനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.