ഇത് അത്ര എളുപ്പമല്ല..; അമ്മയ്‌ക്കൊപ്പം വളര്‍ന്ന് മകള്‍! ശോഭനയുടെയും നാരായണിയുടെയും ഡാന്‍സ് റീല്‍, വൈറല്‍

ശോഭനയയെയും മകള്‍ നാരായണിയെയും ഒന്നിച്ച് കാണാനായതിന്റെ സന്തോഷത്തില്‍ ആരാധകര്‍. ലോക മാതൃദിനത്തില്‍ ശോഭന പങ്കുവച്ച ഡാന്‍സ് റീല്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. നാരായണിയുടെ ചിത്രങ്ങളൊന്നും ശോഭന ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ട് തന്നെ ശോഭനയുടെ പുതിയ റീല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

‘എവരി ടൈം വി ടച്ച്’ എന്ന ഗാനത്തിനാണ് മകള്‍ക്കൊപ്പം ശോഭന ചുവടുവയ്ക്കുന്നത്. ‘ഈ നിസാര കാര്യം അത്ര എളുപ്പമല്ല’ എന്ന ക്യാപക്ഷനോടെയാണ് രസകരമായ വീഡിയോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും സാരി ഉടുത്താണ് നൃത്തം ചെയ്യുന്നത്. ശോഭന ദത്ത് എടുത്ത് വളര്‍ത്തുന്ന കുട്ടിയാണ് നാരായണി.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ താരം മകളെ പരിചയപ്പെടുത്തിയിട്ടില്ല. ദത്ത് എടുത്ത മകളാണെങ്കിലും അമ്മയെ പോലെ തന്നെ എന്ന കമന്റുകളുമായാണ് പലരും എത്തുന്നത്. നേരത്തെ ശോഭനയ്‌ക്കൊപ്പം പൊതുവേദിയില്‍ നൃത്തം ചെയ്യുന്ന നാരായണിയുടെ മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

ശോഭനയുടെ ഫാന്‍ പേജില്‍ ആയിരുന്നു വീഡിയോ എത്തിയത്. അതേസമയം, സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ശോഭന ചെന്നൈയില്‍ കലാര്‍പ്പണ എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ് ശോഭന ഇപ്പോള്‍ അഭിനയിക്കുന്നത്.

Read more

15 വര്‍ഷത്തിന് ശേഷമാണ് ശോഭനയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിക്കാന്‍ പോകുന്നത്. ‘എല്‍ 360’ എന്നാണ് സിനിമയ്ക്ക് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന ടൈറ്റില്‍. 2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യില്‍ ആയിരുന്നു ഒടുവില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായല്ല ശോഭന എത്തിയത്.