നടി ശ്രീഗോപിക നീലാനന്ത് വിവാഹിതയായി. വരുണ്‍ ദേവ് ആണ് ശ്രീഗോപികയുടെ വരന്‍. ഇന്നലെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് വിവാഹം നടന്നത്. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. നടി സംഗീത ശിവനാണ് ശ്രീഗോപികയുടെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
’90എംഎല്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രീഗോപികയുടെ സിനിമാ അരങ്ങേറ്റം. മാംഗല്യം തന്തുനാനേന എന്ന സീരിയലിലൂടെയാണ് ശ്രീഗോപിക മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. അതേസമയം, നേരത്തെ നടന്‍ വൈശാഖ് രവിയുമായി ശ്രീഗോപികയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.
ഈ കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു നിശ്ചയം. 2016 മുതല്‍ 2024 വരെയുള്ള പ്രണയത്തെ കുറിച്ചു പറഞ്ഞുകൊണ്ട് പങ്കുവച്ച നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ പിന്നീട് തന്റെ എന്‍ഗേജ്‌മെന്റ് ക്യാന്‍സല്‍ ആയി എന്ന് അറിയിച്ച് നടി രംഗത്തെത്തിയിരുന്നു.
View this post on InstagramA post shared by The Photo Today Photography- Wedding Photography (@phototodayofficial)