താരതമ്യം താത്പര്യമില്ല, അത് ശ്രദ്ധിക്കാറുമില്ല, കണ്ടിട്ട് തന്നെ വര്‍ഷങ്ങളായി; ശോഭനയെ കുറിച്ച് ഉര്‍വശി

നടി ശോഭനയെക്കുറിച്ച് ഉര്‍വശി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാകുകയാണ്. മീഡിയവണ്ണുമായി സംസാരിക്കവേയാണ് ഉര്‍വ്വശി മനസ്സുതുറന്നത്. ശോഭനയുമായുള്ള താരതമ്യത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഉര്‍വശി. താരതമ്യങ്ങളോട് താല്‍പര്യമില്ലാത്ത കാര്യമാണെന്ന് ഉര്‍വശി വ്യക്തമാക്കി.

ശോഭനയെ കണ്ടിട്ട് തന്നെ വര്‍ഷങ്ങളായി. എന്നേക്കാള്‍ എന്തെങ്കിലും ഒരു കാര്യത്തില്‍ കഴിവ് കൂടുതലുള്ളവരാണ് എന്റെ കൂടെയെന്നാണ് എല്ലാക്കാലത്തും എന്റെ വിശ്വാസം. അങ്ങനെ എല്ലാവരുടെയും ഫാന്‍സാണ്. ശോഭനയുടെയും പാര്‍വതിയുടെ രേവതിയുടെയും ഫാനാണ് ഞാന്‍.

എന്റെ ആദ്യ സിനിമ ചെയ്യുമ്പോള്‍ രേവതിയുടെ പടം സൂപ്പര്‍ ഹിറ്റായി ഓടുന്ന സമയമാണ്. എന്റത്ര പൊക്കമില്ലാത്ത കുട്ടി. പക്ഷെ അത്രയും സ്‌ക്രീന്‍ പ്രസന്‍സുള്ള നടി. താരതമ്യം ഞാന്‍ ശ്രദ്ധിക്കാറില്ല. താരതമ്യത്തിന്റെ ആവശ്യമില്ല.

കഴിവില്ലെങ്കില്‍ വിമര്‍ശിക്കാം. ടൈറ്റില്‍ ചേര്‍ത്ത് വിളിക്കുന്നതിനോടൊപ്പം ഞാനൊരു കാലത്തും അത്ര വലിയ പ്രാധാന്യം കൊടുത്തിട്ടില്ലെന്നും ഉര്‍വശി പറഞ്ഞു. ചാള്‍സ് എന്റര്‍പ്രൈസസാണ് ഉര്‍വശിയുടെ പുതിയ സിനിമ. സുഭാഷ് ലളിത സുബ്രമണ്യം സംവിധാനം ചെയ്യുന്ന സിനിമയില്‍ ബാലു വര്‍ഗീസാണ് സിനിമയിലെ നായകന്‍. കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ഉര്‍വശി മലയാളത്തില്‍ ഒരു സിനിമ ചെയ്യുന്നത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ഇതിന് മുമ്പ് ഉര്‍വശി അഭിനയിച്ചത്. മലയാളത്തില്‍ പ്രാധാന്യമുള്ള വേഷങ്ങളാണ് ഉര്‍വശി ചെയ്യാറ്.

90 കളിലെ നായികമാര്‍ നായികാ സ്ഥാനത്ത് നിന്ന് മാറി അമ്മ വേഷങ്ങളിലേക്ക് മാറുമ്പോഴും മലയാള സിനിമയില്‍ എന്നും ഉര്‍വശിക്ക് പ്രാധാന്യമുള്ള വേഷങ്ങള്‍ ലഭിച്ചു. അച്ചുവിന്റെ അമ്മ, മമ്മി ആന്റ് മി തുടങ്ങിയ സിനിമകള്‍ ഇതിന് ഉദാഹരണമാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം