ഈ പൂക്കളം മാലാഖമാര്‍ക്കുള്ള ആദരം; വ്യത്യസ്തമായ ഓണഘോഷവുമായി നൈല ഉഷയും റീബയും നടിമാരും

കോവിഡ് കാലത്ത് സ്വന്തം കുടുംബത്തെ പോലും മറന്ന് ജോലി ചെയ്യുന്ന ഭൂമിയിലെ മാലാഖമാര്‍ക്കുള്ള ആദരമായി പൂക്കളം ഒരുക്കി മലയാള സിനിമയിലെ നടിമാര്‍. നൈല ഉഷ, നിഖില വിമല്‍, റീബ മോണിക്ക ജോണ്‍, മിര്‍ന, സിദ്ധി മഹാജന്‍കട്ടി തുടങ്ങിയ താരങ്ങളാണ് നഴ്‌സ്മാര്‍ക്ക് ആദരമര്‍പ്പിച്ച് പൂക്കളം ഒരുക്കിയിരിക്കുന്നത്.

കേരളാ സാരി അണിഞ്ഞ് സുന്ദരിമാരായി എത്തിയ താരങ്ങള്‍ പൂക്കളങ്ങള്‍ക്കൊപ്പം പൂക്കള്‍ കൊണ്ട് “താങ്ക്യൂ നഴ്‌സസ്” എന്നും എഴുതിയിട്ടുണ്ട്. സ്വന്തം വീട്ടിലെ പൂക്കളങ്ങളുടെ ചിത്രമാണ് ഒരു കാമ്പയ്‌ന്റെ ഭാഗമായി ഇവര്‍ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, കേരളത്തില്‍ ദിനം പ്രതി കൊറോണ രോഗികള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്. ഓണത്തില്‍ ചില ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും സിനിമാരംഗം സജീവമായി തുടങ്ങിയിട്ടുണ്ട്. സിനിമകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നുണ്ട്. കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്, മണിയറയിലെ അശോകന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഓണം റിലീസായി എത്തും.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്