'കഴിഞ്ഞ ആഴ്ച റിലീസ് ആയ പടം ട്രയിനില്‍ ഇരുന്ന് കാണുന്ന ആള്‍'; ചിത്രവുമായി 'അടി' സംവിധായകന്‍

വിഷു റിലീസ് ആയി ഏപ്രില് 14ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ‘അടി’. മികച്ച പ്രതികരണം നേടി മുന്നേറി കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ തിയേറ്റര്‍ പ്രിന്റ് പ്രചരിക്കുകയാണ്. ട്രെയ്‌നിലിരുന്ന് ചിത്രം കാണുന്ന ഒരു യുവാവിന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

റിലീസ് ചെയ്ത സിനിമകളുടെ പൈറേറ്റഡ് വേര്‍ഷന്‍ അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൊബൈലില്‍ ലഭിക്കുന്നത് സിനിമാ മേഖല നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്. അടിയുടെ സംവിധായകന്‍ പ്രശോഭ് വിജയന്‍ തന്നെയാണ് ഇക്കാര്യം സൂചിപ്പിക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ട്രയ്‌നില്‍ ഇരുന്ന് ഒരാള്‍ മൊബൈലില്‍ സിനിമ കാണുന്നതിന്റെ ഫോട്ടോ ആണ് സംവിധായകന്‍ പങ്കുവച്ചത്. എന്നാല്‍ പോസ്റ്റിന് താഴെ ആളുകള്‍ ചിത്രത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ചോദിച്ചിരുന്നു. നിലവില്‍ ഈ പോസ്റ്റ് സംവിധായകന്റെ ടൈം ലൈനില്‍ കാണാനില്ല.

Read more

അതേസമയം, അഹാന കൃഷ്ണയും ഷൈന്‍ ടോം ചാക്കോയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. സജീവ് എന്ന കഥാപാത്രമായി എത്തിയ ഷൈനും ഗീതിക എന്ന കഥാപാത്രമായി എത്തിയ അഹാനയും ശ്രദ്ധ നേടിയിരുന്നു. ധ്രുവന്‍, ബിറ്റോ ഡേവിസ്. അനു ജോസഫ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായത്.