സിദ്ധാര്‍ഥിനും അദിതിക്കും രഹസ്യ വിവാഹം? വീണ്ടും വിവാഹിതരായി താരങ്ങള്‍!

നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായെന്ന് റിപ്പോര്‍ട്ടുകള്‍. 2021ല്‍ പ്രണയത്തിലായ ഇരുവരും ഏറെ കാലമായി ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ ആയിരുന്നു. 2021ല്‍ ‘മഹാസമുദ്രം’ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്.

തെലങ്കാനയിലെ വാനപര്‍ത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തില്‍ വച്ച് താരങ്ങള്‍ വിവാഹിതരായി എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ താരങ്ങള്‍ ഇതുവരെ വിവാഹത്തെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സിദ്ധാര്‍ഥിന്റെയും അദിതിയുടെയും രണ്ടാം വിവാഹമാണിത്. 2003ല്‍ തന്റെ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെയാണ് സിദ്ധാര്‍ഥ് വിവാഹിതനാകുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള തന്റെ ബാല്യകാല സുഹൃത്ത് മേഘ്നയെ ആണ് സിദ്ധാര്‍ഥ് വിവാഹം ചെയ്തത്.

ചെറുപ്പം മുതലുള്ള പ്രണയമായിരുന്നെങ്കിലും ഇവരുടെ ദാമ്പത്യ ജീവിതം അധികം നാള്‍ നീണ്ടുനിന്നില്ല. രണ്ട് വര്‍ഷത്തോളം മാത്രമാണ് ഇരുവരും ഒന്നിച്ച് ജീവിച്ചത്. 2007ല്‍ വിവാഹമോചനം നേടി. ബോളിവുഡ് നടന്‍ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭര്‍ത്താവ്. 2009ല്‍ വിവാഹിതരായ ഇവര്‍ 2013ല്‍ വേര്‍പിരിഞ്ഞു.

Read more